പി.സി. ജോർജിനെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനാക്കാൻ ബി ജെ പി

  • Home-FINAL
  • Kerala
  • പി.സി. ജോർജിനെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനാക്കാൻ ബി ജെ പി

പി.സി. ജോർജിനെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനാക്കാൻ ബി ജെ പി


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പൂഞ്ഞാർ മുൻ എം.എൽ.എ പി.സി. ജോർജിന് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ വൈസ് ചെയർമാൻ പദവി ഓഫർ ചെയ്തതായി സൂചനകൾ. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്ന് തന്നെ മത്സരിക്കാൻ പാർട്ടി നേതൃത്വം അദ്ദേഹത്തിന് നിർദേശം നൽകിയതായാണ് വിവരം.

മുൻ യു.ഡി.എഫ് ചീഫ് വിപ്പായിരുന്ന പി.സി. ജോർജ് ദീർഘകാലം കേരള കോൺഗ്രസിന്റെ വിവിധ വിഭാഗങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച നേതാവാണ്. 2024-ൽ അദ്ദേഹത്തിന്റെ പാർട്ടിയായ കേരള ജനപക്ഷം ബിജെപിയിൽ ലയിച്ചതോടെയാണ് അദ്ദേഹം ബിജെപി പാളയത്തിലേക്ക് എത്തിയത്.

പൂഞ്ഞാറിൽ സ്വാധീനമുള്ള ജോർജ് ഏഴ് തവണ ഇവിടെ നിന്ന് നിയമസഭയിലെത്തിയിട്ടുണ്ട്. 1980, 1982, 1996, 2001, 2006, 2011, 2016 എന്നീ വർഷങ്ങളിലാണ് അദ്ദേഹത്തിന്റെ വിജയങ്ങൾ. 2016-ൽ മൂന്ന് മുന്നണികളെയും പരാജയപ്പെടുത്തി അദ്ദേഹം വിജയം നേടിയിരുന്നു. എന്നാൽ 2021-ലെ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) നേതാവ് സെബാസ്റ്റ്യൻ കുളത്തുങ്കലിനോട് 16,817 വോട്ടിനാണ് പരാജയപ്പെട്ടത്.

ഇത്തവണ ത്രികോണ മത്സരത്തിൽ വിജയസാധ്യത ഉണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബിജെപി നേതൃത്വം ജോർജിനെ വീണ്ടും മത്സരിക്കാൻ പ്രോത്സാഹിപ്പിക്കുന്നത്.

Leave A Comment