മാസപ്പടി കേസ്; പിണറായി വെള്ളിയാഴ്ച ഇഡിയ്ക്ക് മുൻപിൽ ഹാജരാകില്ല

  • Home page
  • India
  • മാസപ്പടി കേസ്; പിണറായി വെള്ളിയാഴ്ച ഇഡിയ്ക്ക് മുൻപിൽ ഹാജരാകില്ല

മാസപ്പടി കേസ്; പിണറായി വെള്ളിയാഴ്ച ഇഡിയ്ക്ക് മുൻപിൽ ഹാജരാകില്ല


തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് അഴിമതിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വെള്ളിയാഴ്ച ഇഡിയ്ക്ക് മുൻപിൽ ഹാജരാകില്ല. സിപിഎം സംസ്ഥാന സമിതി യോഗവും നിയമസഭാ സമ്മേളനത്തിന്‍റെ തയാറെടുപ്പുകളും ചൂണ്ടിക്കാട്ടിയാണ് അസൗകര്യം അറിയിക്കുക.
സുപ്രീംകോടതിയിലെ ഹർജി പരിഗണിക്കുന്നത് വരെ ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാധ്യതയില്ല. അടുത്ത വെളളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇഡിയുടെ നിർദേശം. ‌

ശനിയാഴ്ച പിണറായിയുടെ വസതിയിലെത്തിയ ഇഡി ഉദ്യോഗസ്ഥർ വീട്ടിൽ നോട്ടീസ് പതിച്ചിരുന്നു. 21ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇഡി കേസിനെ പ്രതിരോധിക്കുന്ന കാര്യം ചർച്ച ചെയ്യും.

Leave A Comment