തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡിയുടെ ശിപാർശ പ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ എസ്ഐടി രൂപീകരിച്ചാണ് അന്വേഷണം നടക്കുക. മൂവർക്കുമെതിരെ പ്രാഥമിക അന്വേഷണവും രജിസ്റ്റർ ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി വി.ഡി.സതീശനും കൂടിക്കാഴ്ച നടത്തിയശേഷമാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.
നേരത്തെ സിഎംആർഎൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി സംസ്ഥാന പൊലിസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. അഴിമതി നിരോധ നിയമപ്രകാരം അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. ഹവാല ഇടപാടുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണമടക്കം റിപ്പോർട്ടിലുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിയമോപദേശം തേടിയിരുന്നു. അന്വേഷണം ആകാമെന്നാണ് എജി നിയമോപദേശം നൽകിയത്. തുടർന്നാണ് മുഖ്യമന്ത്രിയും ആഭ്യന്ത്രമന്ത്രിയും ചർച്ച നടത്തി അന്വേഷണം പ്രഖ്യാപിച്ചത്. സംസ്ഥാന പൊലിസ് മേധാവി റവാഡ ചന്ദ്രശേഖർ, ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് എന്നിവരെ ആഭ്യന്തരമന്ത്രി വിളിച്ചുവരുത്തിയിരുന്നു.