ദ പിങ്ക് ബാംഗ് ബഹ്‌റൈൻ വാർഷികാഘോഷം സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ദ പിങ്ക് ബാംഗ് ബഹ്‌റൈൻ വാർഷികാഘോഷം സംഘടിപ്പിച്ചു

ദ പിങ്ക് ബാംഗ് ബഹ്‌റൈൻ വാർഷികാഘോഷം സംഘടിപ്പിച്ചു


ബഹ്‌റൈനിലെ പ്രഥമ മ്യൂസിക്കൽ ലേഡീസ് ബാൻഡ് ആയ ദ പിങ്ക് ബാംഗ് ഒന്നാം വാർഷികം ബിഎംസി ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷിച്ചു.

 

ശരണ്യ ജിതേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജിതില രജീഷ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, യൂറോപ്യൻ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ ഗ്ലോബൽ ഡോക്ടർ ഓഫ് എക്‌സലൻസ് ഇൻ ലീഡർഷിപ് ആൻഡ് മാനേജ്മെന്റ് എന്ന ഉന്നത ബഹുമതി ലഭിച്ച ഡോ. സലാം മമ്പാട്ടൂമൂല, പ്രോഗ്രാം കൺവീനർ രാജേഷ് പെരുങ്കുഴി എന്നിവരെ ആദരിച്ചു.

പിങ്ക് ബാംഗ്‌ കുടുംബാംഗങ്ങളും പ്രമുഖ വ്യക്തികളും പങ്കെടുത്തു. സംഗീത നൃത്ത കലാപരിപാടികളും അരങ്ങേറി.സുരമ്യ ബിജു, അഞ്ജു മഹേഷ്, നിതരാജ് എന്നിവർ നേതൃത്വം നൽകി.രേഷ്മ സുബിൻദാസ് നന്ദി രേഖപെടുത്തി.

Leave A Comment