പാട്ട് പാടിക്കൊണ്ട് ഭാവഗായകന്റെ ചിത്രം പൂർത്തീകരിച്ച് പ്രവാസിയായ അജയഘോഷ്

  • Home-FINAL
  • Business & Strategy
  • പാട്ട് പാടിക്കൊണ്ട് ഭാവഗായകന്റെ ചിത്രം പൂർത്തീകരിച്ച് പ്രവാസിയായ അജയഘോഷ്

പാട്ട് പാടിക്കൊണ്ട് ഭാവഗായകന്റെ ചിത്രം പൂർത്തീകരിച്ച് പ്രവാസിയായ അജയഘോഷ്


ഭാവഗായകന് പ്രണാമമർപ്പിച്ചു കൊണ്ട് പി ജയചന്ദ്രൻ പാടിയ “നിന്റെ പൂങ്കാവനത്തിലൊരു പുഷ്പ ശലഭമായി” എന്ന പാട്ട് പാടിക്കൊണ്ട് ഇഷ്ട ഗായകന്റെ ചിത്രം പൂർത്തീകരിച്ച് പ്രവാസിയായ അജയഘോഷ്. എറണാകുളം വൈപ്പിൻ സ്വദേശിയായ അജയഘോഷ് 17 വർഷമായി ബഹ്റൈയിനിൽ ആര്ടിസ്റ്റായി ജോലി ചെയ്യുന്നു. അജയഘോഷ് നല്ലൊരു ചിത്രകാരനും ഗായകനുമാണ്.ബഹ്റൈനിലെ ഒട്ടു മിക്ക വേദികളിലും പാടിയിട്ടുള്ള അജയഘോഷ് നിരവധി പാട്ടു മത്സരങ്ങളിലും പങ്കെടുത്ത്‌ വിജയിച്ചിട്ടുണ്ട്.പുതിയ പാട്ടുകാർ പുതിയ പാട്ടിന്റെ വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ ക്ലാസിക് കോട്സ് എന്ന ട്രൂപ്പ് ഇവർക്കുണ്ട് .ഭാവഗായകന്റെ ഗാനങ്ങളുൾപ്പടെ ക്ലാസിക് പാട്ടുകളാണ്  ഇവരുടെ ഒത്തുചേരലിനു ഈണം നൽകുന്നത്.മലയാളത്തിന്റ പാട്ടുകളുടെ വരികളിൽ അലിഞ്ഞു പാടാൻ കഴിയുന്നത് ജയചന്ദ്രന് മാത്രമേ പറ്റുവെന്ന് അജയഘോഷ് പറയുന്നു.ഓരോ ഗാനത്തിന്റെയും ഭാവം ഉൾക്കൊണ്ട് പാടാൻ കഴിയുന്ന പാട്ടുകാരൻ ,മനുഷ്യ സ്‌നേഹി ഇതൊക്കെയാണ് ജയചന്ദ്രൻ എന്ന പാട്ടുകാരനെ വെത്യസ്തനാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.എല്ല വേദികളിലും ജയചന്ദ്രന്റ പാട്ടുകൾ പാടാറുണ്ട് അതിൽ ഏറെ ഇഷ്ട്ടം ഉള്ള കുറച്ചു പാട്ടുകൾ ഉണ്ട് മലയാള ഭാഷ തൻ ,നിൻ മണിയറയിൽ ,കരിമുകിൽ കാട്ടിലെ ,മാംബു വിരിയും രാവുകളിൽ തുടങ്ങിയവയാണ് എന്ന് അദ്ദേഹം പറഞ്ഞു..ഭാവഗായകന്റെ പാട്ടുകൾ വരികളിലൂടെ എന്നും ജീവിക്കും.

Leave A Comment