പടവ് കുടുംബ വേദി സൗജന്യ മെഡിക്കൽ കൂപ്പൺ വിതരണം ചെയ്തു

  • Home-FINAL
  • Business & Strategy
  • പടവ് കുടുംബ വേദി സൗജന്യ മെഡിക്കൽ കൂപ്പൺ വിതരണം ചെയ്തു

പടവ് കുടുംബ വേദി സൗജന്യ മെഡിക്കൽ കൂപ്പൺ വിതരണം ചെയ്തു


ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പടവ് കുടുംബ വേദി അൽ ഹിലാൽ ഹോസ്പിറ്റൽ സിത്ര ബ്രാഞ്ചുമായി സഹകരിച്ച് 300 ഓളം സൗജന്യ മെഡിക്കൽ കൂപ്പൺ വിതരണം ചെയ്തു, പ്രസിഡന്റ് സുനിൽ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി ഉമ്മർ പാനായിക്കുളം അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് ഹെഡ് അനസ് സ്സിൽ നിന്നും കൂപ്പൺ ഏറ്റുവാങ്ങി.സഹൽ തൊടുപുഴ നിയന്ത്രിച്ച പരിപാടിയിൽ ബഹ്റൈനിലെ സാമൂഹ്യപ്രവർത്തകരായ നൗഷാദ് മന്നപ്പാറ ,സലിം തയ്യൽ, സക്കീർ ഹുസൈൻ, അബ്ദുൽ സലീം, അൻസാർ തേവരക്കര, റജബുദ്ധിൻ, അജാസ്, പരീത്, എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു, സെക്രട്ടറി മുസ്തഫ പട്ടാമ്പി പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു.

Leave A Comment