ഓവർസീസ് മൊബിലിറ്റി ബിൽ 2025-ൽ നിലവിലെ ഇൻഡ്യൻ എംബസ്സി ക്ഷേമനിധി (ICWF) വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് നിയമപ്രാബല്യം ഉറപ്പുവരുത്തണം: പ്രവാസി ലീഗൽ സെൽ വാർഷിക പൊതുയോഗം

  • Home-FINAL
  • Business & Strategy
  • ഓവർസീസ് മൊബിലിറ്റി ബിൽ 2025-ൽ നിലവിലെ ഇൻഡ്യൻ എംബസ്സി ക്ഷേമനിധി (ICWF) വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് നിയമപ്രാബല്യം ഉറപ്പുവരുത്തണം: പ്രവാസി ലീഗൽ സെൽ വാർഷിക പൊതുയോഗം

ഓവർസീസ് മൊബിലിറ്റി ബിൽ 2025-ൽ നിലവിലെ ഇൻഡ്യൻ എംബസ്സി ക്ഷേമനിധി (ICWF) വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് നിയമപ്രാബല്യം ഉറപ്പുവരുത്തണം: പ്രവാസി ലീഗൽ സെൽ വാർഷിക പൊതുയോഗം


കാലഹരണപ്പെട്ട കുടിയേറ്റ നിയമത്തിന് (1983) പകരമായി സർക്കാർ കൊണ്ടുവരാനുദ്ദേശിക്കുന്ന Overseas Mobility (Facilitation and Welfare) Bill, 2025 പ്രവാസികളുടെ തൊഴിൽ, ക്ഷേമം, പുനരധിവാസം തുടങ്ങിയവ വിഭാവനം ചെയ്യുന്ന സാഹചര്യത്തിൽ, 2009 മുതൽ കേന്ദ്ര സർക്കാർ വിദേശ ഇൻഡ്യൻ സ്ഥാനപതി കാര്യാലയങ്ങൾ വഴി നടപ്പിലാക്കിവരുന്ന Indian Community Welfare ഫണ്ടിന്റെ (ICWF ക്ഷേമനിധി) എല്ലാ വ്യവസ്ഥകളും പുതിയ ബില്ലിൽ ഉൾപ്പെടുത്തുകയും, അതിനെ വകുപ്പ് 4(j) പ്രകാരമുള്ള നിയമപരമായ ക്ഷേമനിധിയായി ആയി അംഗീകരിക്കുകയും ചെയ്യണമെന്നും, അതുവഴി ഫണ്ടിന് നിയമപരമായ അംഗീകാരവും പാർലമെന്ററി മേൽനോട്ടവും പ്രവാസികൾക്ക് ക്ഷേമസഹായവും ലഭ്യമാക്കണമെന്നും 2025 ഒക്ടോബർ 18-ന് ഓൺലൈൻ ആയി നടന്ന പ്രവാസി ലീഗൽ സെൽ (PLC) കേരള ഘടകത്തിന്റെ വാർഷിക പൊതുയോഗം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. അനിൽ അളകാപുരിയാണ് പ്രമേയം അവതരിപ്പിച്ചത്.

യോഗത്തിൽ മുൻ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സ്സനായിരുന്ന PLC പ്രസിഡന്റ് പി. മോഹനദാസ് അധ്യക്ഷനായിരുന്നു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രഹാം ആമുഖപ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി അഡ്വ. ആർ മുരളീധരൻ വാർഷിക റിപ്പോർട്ടും ട്രെഷറർ തൽഹത്ത് പൂവച്ചൽ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.2013 ഒക്ടോബറിൽ പുനഃസംഘടിക്കപ്പെട്ട കേരളഘടകത്തിന്റെ പ്രവർത്തനം വളർച്ചയുടെയും വികാസത്തിന്റേതുമായിരുന്നു. നോർക്ക റൂട്ട്സും പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട പൊതുവായ വിഷയങ്ങളിലും നീതിന്യായസംവിധാനങ്ങൾ വഴി നിയമനടപടികൾ സ്വീകരിക്കുകയുണ്ടായി. സർക്കാർ ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതാക്കളുമായും MP-MLA മാരുമായി കൂടിക്കാഴ്ചകൾ നടത്തുകയും നിവേദനങ്ങൾ നല്കുകയുമുണ്ടായി. വിദേശ തൊഴിൽ തട്ടിപ്പുകാർക്കെതിരായ PLC നിയമനടപടികളിൽ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കാനും നിയമനിർമ്മാണം നടത്താനുമുള്ള നടപടികൾ ആരംഭിക്കാനും സർക്കാർ നിർബന്ധിതമായി. നിരവധി വെബ്ബിനാറുകളും പ്രവാസി സംഗമങ്ങളും സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റികൾ പ്രവർത്തനസജ്ജമാക്കുകയും അവയുടെ ആഭിമുഖ്യത്തിൽ പ്രവാസി ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നു.ചർച്ചയിൽ ഇടപെട്ടുകൊണ്ട് PLC അംഗങ്ങളായ ഗോപകുമാർ, ലത്തീഫ് തെച്ചി (സൗദി അറേബ്യ), വേണു വടകര (ബഹ്‌റൈൻ), പ്രേംസൺ കായംകുളം, മജീദ് തിരൂർ (സൗദി) കുഞ്ഞുമോൻ പദ്മാലയം തുടങ്ങിയവർ സംസാരിച്ചു.ഇൻഡ്യയിലും വിദേശത്തുമുള്ള വിവിധ പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ യോഗത്തിന് ആശംസകൾ അർപ്പിച്ചു. ടി എൻ കൃഷ്ണകുമാർ (ദുബായ് ), ഡോ ജയപാൽ ചന്ദ്രസേനൻ (അബുദാബി), സുധീർ തിരുനിലത്ത് (ബഹ്‌റൈൻ), പീറ്റർ വർഗീസ് (സൗദി അറേബ്യ), രാജേഷ് കുമാർ (ഒമാൻ), അഡ്വ. സാരാനാഥ് (ചെന്നൈ), പ്രമുഖ മനുഷ്യാവകാശപ്രവർത്തകൻ ജോയ് കൈതാരത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.യോഗത്തിൽ അവതരിപ്പിച്ച് പാസ്സാക്കിയ മറ്റ് പ്രമേയങ്ങൾ:
പ്രവാസി സംരക്ഷണവും റിക്രൂട്ട്മെന്റ് സുതാര്യതയും ഉറപ്പാക്കുന്നതിനായി റിക്രൂട്ട്മെന്റ് ഏജൻസികളിൽ കർശനമായ നിയന്ത്രണവും എംബസികളുടെ ഉത്തരവാദിത്വവും കേന്ദ്രസർക്കാർ ഉറപ്പുവരുത്തണമെന്ന പ്രമേയം ഇജാസ് (സൗദി അറേബ്യൻ ചാപ്റ്റർ) അവതരിപ്പിച്ചു.നോർക്ക റൂട്സിന്റെ ആഭിമുഖ്യത്തിൽ നവംബർ 1 മുതൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന നോർക്ക കെയർ എന്ന മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ മടങ്ങിവന്ന പ്രവാസികളെയും ഉൾപ്പെടുത്തണമെന്ന പ്രമേയം – തല്ഹത്ത് പൂവച്ചൽ അവതരിപ്പിച്ചു.

ഉത്സവകാലങ്ങളിലും അവധിക്കാലങ്ങളിലും ഗൾഫ് ടിക്കറ്റിനുള്ള അമിത വില വർദ്ധന വ്യോമയാന മന്ത്രാലയം നിയന്ത്രിക്കണം എന്ന പ്രമേയം സൗദി അറേബ്യൻ ചാപ്റ്റർ പ്രതിനിധി ഷിബു ഉസ്മാൻ അവതരിപ്പിച്ചു.പ്രവാസി ഭാരതീയർക്കും PIO-കൾക്കും ജന്മദേശത്തോടുള്ള ബന്ധം നിലനിർത്തുന്നതിന് ഇരട്ട പൗരത്വം അനുവദിക്കണമെന്ന ഡോ. LM സിംഗ്‌വിയുടെ 2000-ത്തിലെ ഉന്നതാധികാര കമ്മറ്റിയുടെ ശുപാർശ കേന്ദ്രസർക്കാർ നടപ്പിലാക്കണമെന്ന പ്രമേയം അനു ബെന്നി അവതരിപ്പിച്ചു.2025–26 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെയും ആഭ്യന്തര ആഡിറ്ററെയും യോഗം തെരഞ്ഞെടുത്തു. മുൻ മാധ്യമം ന്യൂസ് എഡിറ്റർ എൻ പദ്മനാഭൻ വരണാധികാരി ആയിരുന്നു.പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:പ്രസിഡന്റ്: പി മോഹനദാസ്
വൈസ് പ്രസിഡന്റ്മാർ: എം. എ. ജിഹാന്ഗിർ & രാധാകൃഷ്ണൻ ഗുരുവായൂർ
ജനറൽ സെക്രട്ടറി : അഡ്വ. ആർ. മുരളീധരൻ
ജോയിന്റ് സെക്രട്ടറിമാർ: ബെന്നി പെരികിലത്ത് & അബ്ദുൾസലാം അൽ-ഹന.
ട്രെഷറർ: തൽഹത്ത് പൂവച്ചൽ
ഓഡിറ്റർ : രവിവർമ്മ ടി ആർ.
എക്സിക്യു്ട്ടീവ് കമ്മറ്റി അംഗങ്ങൾ:
നന്ദ ഗോപകുമാർ, അനിൽ അളകാപുരി, റോഷൻ പുത്തൻപറമ്പിൽ, എം എം സലിം, നൗഷാദ് എസ്, നിയാസ് പൂജപ്പുര, ബഷീർ ചേർത്തല, കുഞ്ഞുമോൻ പദ്മാലയം, ഷെരിഫ് കൊട്ടാരക്കര, ആർ കെ പിള്ള, പീറ്റർ വറുഗീസ് (സൗദി അറേബ്യ), ഹാഷിം പെരുമ്പാവൂർ (യു എ ഇ ), വേണു വടകര (ബഹ്‌റൈൻ), നസ്രുദീൻ വി ജെ (സൗദി അറേബ്യ), രാജേഷ് കുമാർ (ഒമാൻ)
സംഘടനയുടെ പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിലും അന്തർദേശീയതലത്തിലും കൂടുതൽ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനായി പ്രത്യേക പ്രതിനിധികളെയും (Special Representatives) സംഘടനയുടെ നയപരവും പ്രവർത്തനപരവുമായ മേഖലകൾ ശക്തിപ്പെടുത്തുന്നതിനായി നിയമം, നയം, പ്രവാസി ക്ഷേമം, ഫിനാൻസ്, മീഡിയ, വനിതകൾ, യുവജനങ്ങൾ, ടെക്‌നോളജി, അംഗത്വ വികസനം, അഡ്വൈസറി ബോർഡ്, ജില്ലാ കോർഡിനേഷൻ തുടങ്ങിയ വിഷയങ്ങളിൽ 11 സ്ഥിരം സമിതികളെയും (Standing Committees) യോഗം തെരഞ്ഞെടുത്തു.
ബെന്നി പെരികിലത്ത് സ്വാഗതവും നന്ദഗോപകുമാർ നന്ദിയും പറഞ്ഞു.

Leave A Comment