പ്രവാസി പിന്തുണ വർധിപ്പിക്കുന്നു: പ്രവാസി ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കാൻ കൈകോർത്ത് പിഎൽസിയും ഐഐഎംഎഡിയും

  • Home-FINAL
  • Business & Strategy
  • പ്രവാസി പിന്തുണ വർധിപ്പിക്കുന്നു: പ്രവാസി ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കാൻ കൈകോർത്ത് പിഎൽസിയും ഐഐഎംഎഡിയും

പ്രവാസി പിന്തുണ വർധിപ്പിക്കുന്നു: പ്രവാസി ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കാൻ കൈകോർത്ത് പിഎൽസിയും ഐഐഎംഎഡിയും


പ്രവാസി ലീഗൽ സെല്ലും , ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡവലപ്‌മെൻ്റും (ഐഐഎംഎഡി) ഇന്ത്യൻ പ്രവാസികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനായി പ്രവാസി ഹെൽപ്പ് ഡെസ്ക് ആരംഭിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഡിസംബർ 23ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ . പിഎൽസി ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ ജോസ് എബ്രഹാം, ഐഐഎംഎഡി ചെയർ പ്രൊഫ. ഇരുദയ രാജൻ എന്നിവരാണ് ധാരണ പത്രത്തിൽ ഒപ്പുവെച്ചത്.

അഡ്വ. ജോസ് എബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തിൽ പിഎൽസി കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി ആർ. മുരളീധരൻ സ്വാഗതം ആശംസിച്ചു. കേരളത്തിലും ആഗോളതലത്തിലും പ്രവാസികൾ നേരിടുന്ന വെല്ലുവിളികളുടെ ആഴത്തിലുള്ള വിശകലനം പ്രൊഫ.ഇരുദയ രാജൻ പങ്കുവച്ചു. നന്ദഗോപകുമാർ, സ്റ്റെയിൻസ്, റഷീദ് കോട്ടൂർ, തുടങ്ങിയവരും പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകൻ ജോയ് കൈതാരത്ത് ആശംസകൾ നേർന്നു സംസാരിച്ച ചടങ്ങിൽ പിഎൽസി കേരള ചാപ്റ്റർ ട്രഷറർ തൽഹത്ത് പൂവച്ചൽ നന്ദി രേഖപ്പെടുത്തി.

 

ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികൾക്ക് നിയമപരവും സാമൂഹികവും വൈകാരികവുമായ സമഗ്ര പിന്തുണ നൽകാനാണ് പ്രവാസി ഹെൽപ്പ് ഡെസ്ക് ലക്ഷ്യമിടുന്നത്. പൊതു നിയമപദേശം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള മാർഗ്ഗ നിർദ്ദേശം കൗൺസിലിംഗ് എന്നിവ ഹെൽപ്പ് ഡെസ്കിന്റെ സേവനങ്ങളിൽ ഉൾപ്പെടുന്നു.ഈ സഹകരണത്തിന് കീഴിൽ PLC അടിസ്ഥാന സൗകര്യങ്ങൾ, സ്റ്റാഫിംഗ്, നിയമ വൈദഗ്ദ്ധ്യം എന്നിവ കൈകാര്യം ചെയ്യും. പ്രവാസികൾ നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് അനുയോജ്യമായ ഗവേഷണം, പരിശീലനം, ബോധവൽക്കരണ പരിപാടികൾ എന്നിവ ഇതിൻറെ ഭാഗമായി IIMAD സംഘടിപ്പിക്കും.ഔദ്യോഗിക ഉദ്ഘാടനം പിന്നീടുള്ള തീയതിയിലാണെങ്കിലും പ്രവാസി ഹെൽപ്പ് ഡെസ്‌ക് ഇപ്പോൾ പ്രവർത്തനക്ഷമമാണ്. സഹായം ആവശ്യമുള്ള ഇന്ത്യൻ പ്രവാസികൾക്ക് ഹെൽപ്പ് ഡെസ്‌കുമായി മൊബൈൽ/വാട്ട്‌സ്ആപ്പ് +916282172573 ഇമെയിൽ: plckeralatvm@gmail.com
എന്നിങ്ങനെ ബന്ധപ്പെടാം.

Leave A Comment