ഭാരതത്തിൻറെ 79 ം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പ്രവാസി ലീഗൽ സെൽ സൗദി അറേബ്യൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ പി എൽ സി ഗ്ലോബൽ ഓൺലൈൻ മീറ്റിംഗ് നടത്തി.ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് ജോലിക്ക് പോകുന്നവർക്ക് അതാത് രാജ്യങ്ങളുടെ ജീവിത ക്രമവും നിയമങ്ങളും മനസ്സിലാക്കി കൊടുക്കേണ്ടതിന് പ്രത്യേകമായി ശാസ്ത്രീകരണം കൊടുക്കാനും അതോടൊപ്പം പ്രവാസികൾക്ക് അവർ ജോലി ചെയ്യുന്ന രാജ്യങ്ങളിൽ നീതി ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നിയമപരമായ സഹായ സഹകരണത്തിലൂടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാൻ തീരുമാനിച്ചു.
പ്രവാസികൾക്ക് ഇന്ത്യൻ എംബസ്സികളുമായി സഹകരിച്ച് ഓരോ രാജ്യത്തെയും പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹരിക്കുന്നതിന് നിയമപരമായ സഹായങ്ങൾ നൽകുന്നതായി വിവിധ രാജ്യങ്ങളിലെ പിഎൽസിയുടെ നേതാക്കൾ അറിയിച്ചു.

പിഎൽസി സൗദി അറേബ്യൻ ചാപ്റ്ററിന്റെ കോഡിനേറ്റർ പീറ്റർ വർഗീസ് അധ്യക്ഷത വഹിച്ചു. പിഎൽസി ഗ്ലോബൽ പ്രസിഡണ്ട് അഡ്വക്കേറ്റ് ജോസ് എബ്രഹാം ഉദ്ഘാടന പ്രസംഗം നിർവഹിച്ചു പി എൽ സി ഗ്ലോബൽ പി.ആർ. ഓ സുധീർ, പ്രവാസികൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയം അവതരിപ്പിച്ചു. ആഗോളതലത്തിൽ പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടു പോകുന്ന സംഘടന ഭാരതത്തിലും വിദേശത്തും വളരെ സുത്യർഹമായ സേവനം നൽകുന്നതായി പിഎൽസി ഗ്ലോബൽ പ്രസിഡൻറ് അറിയിച്ചു.
നോർക്കയുടെ സൗദി അറേബ്യയിലെ ലീഗൽ കൺസൾട്ടന്റ് അഡ്വക്കേറ്റ് ഷംസുദ്ദീൻ, പിഎൽസിയുടെ കേരള ചാപ്റ്ററിന്റെ ട്രഷറർ തൽഹദ് പൂവച്ചൽ, ജഹാംഗീര്‍, ഒമാനിൽ നിന്നും സാമൂഹ്യപ്രവർത്തക ജെസ്സി, യുഎഇയിൽ നിന്നും അഡ്വക്കേറ്റ് റിജി, അഡ്വക്കേറ്റ് കണ്മണി, ഹാഷിം, പിഎൽസിയുടെ വിവിധ ഭാരവാഹികളും ചർച്ചയിൽ സജീവമായി സംസാരിച്ചു. രാത്രി 7.30 ന് ആരംഭിച്ച മീറ്റിഗ് 9.30ന് സമാപിച്ചു.

