‘എംപിമാരുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നത്’: പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടിസ് നൽകി കോൺഗ്രസ്

  • Home-FINAL
  • India
  • ‘എംപിമാരുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നത്’: പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടിസ് നൽകി കോൺഗ്രസ്

‘എംപിമാരുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നത്’: പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടിസ് നൽകി കോൺഗ്രസ്


ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്റെ വോട്ടെടുപ്പിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതുമായി ബന്ധപ്പെട്ട്‌ ലോക്സഭാ സ്പീക്കർക്ക് അവകാശലംഘന നോട്ടിസ് നൽകി കോൺഗ്രസ്. പാർട്ടിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയാണ് നോട്ടിസ് നൽകിയത്. ഏപ്രിൽ 18ന് പ്രധാനമന്ത്രി നടത്തിയ പ്രസംഗം എംപിമാരുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്ന് വേണുഗോപാൽ നോട്ടിസിൽ ഉന്നയിക്കുന്നു. പ്രസംഗത്തിൽ എംപിമാരെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ പ്രധാനമന്ത്രി നടത്തിയെന്നാണ് കെ.സി. വേണുഗോപാലിന്റെ പരാതി. ലോക്സഭാ ചട്ടങ്ങളിലെ റൂൾ 222 പ്രകാരമാണ് നോട്ടിസ് നൽകിയിരിക്കുന്നത്. ഏപ്രിൽ 17ന് ഭരണഘടനയുടെ 368 ആം അനുഛേദം അനുസരിച്ച് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് വനിത സംവരണ ബില്ല് പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെ നടത്തിയ 29 മിനിറ്റ് നീണ്ട പ്രസംഗത്തിൽ, പ്രതിപക്ഷ പാർട്ടികൾ ബില്ല് തടഞ്ഞുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷ അംഗങ്ങളുടെ വോട്ടിങ് രീതിയെക്കുറിച്ച് നേരിട്ട് പരാമർശിച്ച പ്രധാനമന്ത്രി, അംഗങ്ങളുടെ നിലപാടിനു പിന്നിൽ പ്രത്യേക താൽപര്യങ്ങളുണ്ടെന്ന് ആരോപിച്ചതായും വേണുഗോപാൽ പറയുന്നു.

ഒരു ജനപ്രതിനിധി തന്റെ കർത്തവ്യം നിർവഹിക്കുന്നതിനെ ചോദ്യം ചെയ്യുന്നത് വ്യക്തിപരമായ ആക്രമണം മാത്രമല്ല, അത് പാർലമെന്റിന്റെ അധികാരത്തിനും ഇന്ത്യൻ ജനതയുടെ ജനാധിപത്യ അവകാശങ്ങൾക്കും നേരെയുള്ള കടന്നുകയറ്റമാണെന്നാണ് നോട്ടിസിൽ ആരോപിക്കുന്നത്. പാർലമെന്റിന്റെ അന്തസ്സും അംഗങ്ങൾക്ക് ഭരണഘടന നൽകുന്ന സംരക്ഷണവും ഉറപ്പുവരുത്താൻ സ്പീക്കർ അടിയന്തര നടപടി സ്വീകരിക്കണം. ഇത്തരം ലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ ഇടപെടൽ വേണമെന്നും വേണുഗോപാൽ നോട്ടിസിൽ

Leave A Comment