പിഎം ശ്രീ; കേന്ദ്രം നൽകാമെന്ന് സമ്മതിച്ച എസ്എസ്‌കെ ഫണ്ട് തടഞ്ഞു

  • Home-FINAL
  • Kerala
  • പിഎം ശ്രീ; കേന്ദ്രം നൽകാമെന്ന് സമ്മതിച്ച എസ്എസ്‌കെ ഫണ്ട് തടഞ്ഞു

പിഎം ശ്രീ; കേന്ദ്രം നൽകാമെന്ന് സമ്മതിച്ച എസ്എസ്‌കെ ഫണ്ട് തടഞ്ഞു


തിരുവനന്തപുരം: പിഎം ശ്രീയിൽ കേന്ദ്രം നൽകാമെന്ന് അറിയിച്ച എസ്എസ്‌കെ ഫണ്ട് മുടങ്ങി. ആദ്യ ഗഡുവായി നൽകാമെന്ന് പറഞ്ഞ പണമാണ് മുടങ്ങിയത്. ആദ്യ ഗഡുവായി 320 കോടി രൂപ കഴിഞ്ഞ ആഴ്ച നൽകുമെന്നായിരുന്നു കേന്ദ്രത്തിന്റെ അറിയിപ്പ്. പിഎം ശ്രീ പദ്ധതി മരവിപ്പിച്ചതിന് പിന്നാലെ ഫണ്ട് തടഞ്ഞെന്നാണ് സൂചന. അതേസമയം, പിഎം ശ്രീ പദ്ധതിയിൽ ധാരണാപത്രം മരവിപ്പിക്കാൻ കേരളം കേന്ദ്രസർക്കാരിന് അയച്ച കത്തിൽ മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് കരാർ മരവിപ്പിക്കുന്നതെന്നാണ് പറയുന്നത്. സബ് കമ്മിറ്റിയെ നിയോഗിച്ച കാര്യവും കത്തിലുണ്ട്. സബ് കമ്മിറ്റി റിപ്പോർട്ട് വരുന്നത് വരെ സംസ്ഥാനം പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്നാണ് കേന്ദ്രത്തിന് അയക്കുന്ന കത്തിൽ പറയുന്നത്. മന്ത്രിസഭാ തീരുമാനത്തോട് കേന്ദ്രം സഹകരിക്കണമെന്നും കത്തിൽ അഭ്യർത്ഥിക്കുന്നുണ്ട്. ചീഫ് സെക്രട്ടറി കെ ജയതിലക് കേന്ദ്ര വിദ്യഭ്യാസ വകുപ്പിന് അയക്കാനിരിക്കുന്ന കത്തിലെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

Leave A Comment