പ്രവാസി സ്ത്രീകളുടെ സർഗാത്മക കഴിവുകൾ അവരുടെ വ്യക്തിത്വ വികാസത്തിന്നും അഭിരുചികളെ വളർത്തുന്നതിനും സാമൂഹിക സംസ്കാരിക സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്യുന്ന സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വനിതാ സംഘം എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന പ്രവാസി മിത്ര പുതിയ പ്രവർത്തന കാലയളവിലേക്കുള്ള പ്രസിഡൻ്റായി സബീന ഖാദറിനെയും ജനറൽ സെക്രട്ടറിയായി സാബിറ നൗഫലിനെയും ട്രഷറർ പദവിയിലേക്ക് റെനി വിനേഷിനെയും പ്രവാസി മിത്ര വാർഷിക ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു. വഫ ഷാഹുൽ, സുമയ്യ ഇർഷാദ് എന്നിവർ വൈസ് പ്രസിഡൻ്റുമാരും ആബിദ നജ്മുദ്ദീൻ, റഷീദ ബദർ എന്നിവർ സെക്രട്ടറിമാരുമാണ്.പ്രവാസി സെന്ററിൽ സംഘടിപ്പിച്ച വാർഷിക ജനറൽ ബോഡി യോഗം പ്രവാസി മിത്ര രക്ഷാധികാരി കൂടിയായ പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ ഉദ്ഘാടനം ചെയ്തു. വഫ ഷാഹുൽ അധ്യക്ഷത വഹിച്ചു. സബീന ഖാദർ വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഷിജിന ആഷിക് സ്വാഗതം ആശംസിച്ച പ്രവാസി മിത്ര ജനറൽ ബോഡി യോഗത്തിന് സുമയ്യ ഇർഷാദ് നന്ദി പറഞ്ഞു.