പത്തേമാരിയുടെ സൗജന്യ ദന്തൽ ക്യാമ്പ് ഡിസംബർ 20 ന്

  • Home-FINAL
  • Business & Strategy
  • പത്തേമാരിയുടെ സൗജന്യ ദന്തൽ ക്യാമ്പ് ഡിസംബർ 20 ന്

പത്തേമാരിയുടെ സൗജന്യ ദന്തൽ ക്യാമ്പ് ഡിസംബർ 20 ന്


ആരോഗ്യത്തിന്‌ സുപ്രധാനമാണ്‌ ദന്ത സംരക്ഷണം. ദന്തരോഗങ്ങളെ അവഗണിക്കുന്നത്‌ പ്രശ്‌നങ്ങൾ സങ്കീർണമാക്കും. പ്രവാസി സഹോദരങ്ങൾ എത്രമാത്രം കൃത്യതയോടെ ദന്തസംരക്ഷണം ഏറ്റെടുക്കണം എന്ന കാര്യം നാം മറന്നുപോകുന്നു. ഇതിന് പരിഹാരം കാണുന്നതിന് ഒരു സഹായമായി ഡിസംബർ 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 9 മണി വരെ പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ ബുദയ കിംഗ്സ് ഡൻ്റൽ സെൻ്ററുമായി സഹകരിച്ച് സൗജന്യ ദന്തൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രവാസി സഹോദരങ്ങൾ ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പത്തേമാരി എക്സിക്യൂട്ടീവ് വാർത്താകുറുപ്പിൽ അറിയിച്ചു. ദന്തൽ ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പരിൽ ബന്ധപ്പെടുക.

സുജേഷ് എണ്ണയ്ക്കാട്
36249689

അജ്മൽ കായംകുളം
35490718

Leave A Comment