കാട്ടാനയുടെ ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു

  • Home-FINAL
  • Business & Strategy
  • കാട്ടാനയുടെ ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു

കാട്ടാനയുടെ ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു


പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംക്കോട് സ്വദേശി അലൻ ആണ് മരിച്ചത്. കണ്ണാടൻചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം. അലന്റെ അമ്മ വിജിയ്ക്കും പരുക്കേറ്റു. വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു ആനയുടെയാക്രമണം.കാട്ടാന പിന്നിലൂടെയെത്തി ആക്രമിക്കുകയായിരുന്നു. അലന്റെ നെഞ്ചിലാണ് കുത്തേറ്റത്.സംഭവ സ്ഥലത്ത് വെച്ച് തന്നെ അലൻ മരിച്ചിരുന്നു. മാതാവ് വിജിക്ക് ​ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വിജിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.അലന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave A Comment