കുവൈറ്റിന്റെ ആദരമായ മുബാറക് അല്‍ കബീര്‍ മെഡല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. ഇന്ത്യക്ക് ലഭിച്ച ആദരം എന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. സൗഹൃദത്തിന്റെ അടയാളമായി രാഷ്ട്ര തലവന്‍മാര്‍ക്കും രാജകുടുംബംഗങ്ങള്‍ക്കുമെല്ലാം സമ്മാനിക്കുന്ന ബഹുമതിയാണിത്. മുന്‍പ് ബില്‍ ക്ലിന്റണ്‍, ചാള്‍സ് രാജകുമാരന്‍, ജോര്‍ജ് ബുഷ് എന്നിവര്‍ക്ക് ഈ ബഹുമതി സമ്മാനിച്ചിട്ടുണ്ട്.രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കുവൈറ്റില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍ സബാഹ്, കുവൈറ്റ് കിരീടവകാശി സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ ഊര്‍ജ സഹകരണം, സാങ്കേതിക വിദ്യ, ആരോഗ്യ സംരക്ഷണം തുടങ്ങി വിവിധ ധാരണ പത്രങ്ങളില്‍ ഒപ്പുവെച്ചു. ബയാന്‍ പാലസില്‍ എത്തിയ പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.
കുവൈറ്റിലെ മിന അബ്ദുള്ളയിലെ ഗള്‍ഫ് സ്പിക് ലേബര്‍ ക്യാമ്പ് പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ക്യാമ്പിലെ തൊഴിലാളികളുമായി സംവദിച്ച പ്രധാനമന്ത്രി അവര്‍ക്കൊപ്പം ലഘു ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.