ദില്ലി ആസ്ഥാനമായ ദേശീയ മനുഷ്യവകാശ ഫെഡറേഷന്റെ 2025 ലെ ദേശീയ പുരസ്ക്കാരമായ പ്രവാസി മിത്ര പുരസ്ക്കാരം സമ്മാനിച്ചു.കോഴിക്കോട് ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടന്ന സമ്മേളനത്തിൽ വെച്ച് ദേശീയ മനുഷ്യവകാശ കമീഷൻ ജൂഡിഷ്യറി അംഗം ജസ്റ്റീസ് കെ.ബൈജുനാഥിൽ നിന്നും എൻ.ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യാ ചെയർമാനും പ്രവാസി സമൂഹ അവകാശ പ്രവർത്തകനുമായ
പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് ഏറ്റുവാങ്ങി.ചടങ്ങിൽ പ്രമുഖരായ ജസ്റ്റിസുമാർ, അഭിഭാഷകർ, വ്യവസായ വാണിജ്യ സാമൂഹ്യ സാംസ്ക്കാരിക നേതാക്കൾ പങ്കെടുത്തു.

സൗഹൃദം പുതുക്കി അഹമ്മദും, ജസ്റ്റിസ് ബൈജുനാഥും.ദേശീയ മനുഷ്യകാശ ഫെഡറേഷന്റെ കോഴിക്കോട്ട് നടന്ന പ്രവാസി മിത്ര അവാർഡുദാന ചടങ്ങിൽ വച്ച് ഇരുവരും കണ്ടുമുട്ടിയപ്പോൾ അഭിഭാഷകനായിരിക്കവേ വർഷങ്ങൾക്ക് മുമ്പ് ഇരുവരിലും ഉണ്ടായിരുന്ന സൗഹൃദം പുതുക്കിയത്.

