എസ് എ പി ക്യാംപിലെ ബാരക്കിൽ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയെന്ന് കുടുംബം

  • Home-FINAL
  • Business & Strategy
  • എസ് എ പി ക്യാംപിലെ ബാരക്കിൽ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയെന്ന് കുടുംബം

എസ് എ പി ക്യാംപിലെ ബാരക്കിൽ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയെന്ന് കുടുംബം


തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാംപിൽ പൊലീസ് ട്രെയിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ആര്യനാട് കീഴ്പാലൂർ സ്വദേശി ആനന്ദിനെയാണ് ഇന്നു രാവിലെ ബാരക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് ആനന്ദിന്റെ സഹോദരൻ പേരൂർക്കട പൊലീസിൽ പരാതി നൽകി. എസ്എപി കമാൻഡന്റിനും പരാതി നൽകിയിട്ടുണ്ട്. പ്ലറ്റൂൺ ലീഡറായി തിരഞ്ഞെടുത്തിനു ശേഷം ആനന്ദ് കടുത്ത സമ്മർദത്തിലായിരുന്നുവെന്നു പറയുന്നു.

ബി കമ്പനി പ്ലറ്റൂൺ ലീഡർ ആയിരുന്ന ആനന്ദ് കഴിഞ്ഞ ദിവസം കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകുകയും കൗൺസിലിങ് നടത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷം ക്യാംപിൽ മടങ്ങി എത്തിയ ആനന്ദിനെ നിരീക്ഷിക്കാൻ ഒപ്പമുണ്ടായിരുന്ന ആളെ ഏൽപ്പിച്ചിരുന്നു. ഇന്നു പുലർച്ചെ ഇയാൾ ശുചിമുറിയിലേക്കു പോകുകയും ഒപ്പമുണ്ടായിരുന്നവർ പരിശീലനത്തിനു പോകുകയും ചെയ്ത ശേഷം ആനന്ദ് ബാരക്കിൽ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ആദ്യ ആത്മഹത്യാ ശ്രമത്തിനു ശേഷം മേലുദ്യോഗസ്ഥർ ആനന്ദുമായി സംസാരിക്കുകയും പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നു പറയുകയും ചെയ്തിരുന്നു. മൊഴിയെടുക്കാൻ എത്തിയ പൊലീസുകാരോടും ആനന്ദ് അങ്ങനെ തന്നെയാണു പറഞ്ഞത്. അമ്മയും സഹോദരനും ആനന്ദിനെ ക്യാംപിൽ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. രണ്ടു ദിവസത്തിനു ശേഷം വീണ്ടും പരിശീലനത്തിനു പോകാമെന്നു മേലുദ്യോഗസ്ഥർ പറയുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ആനന്ദിനെ ഇന്നു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Leave A Comment