ബിഹാറില്‍ ഇന്ത്യാ സഖ്യത്തിന്റെ വിജയം പ്രവചിച്ച ഒരേയൊരു എക്‌സിറ്റ് പോള്‍; 140 സീറ്റ് കിട്ടുമെന്ന് ജേണോ മിറര്‍

  • Home-FINAL
  • Business & Strategy
  • ബിഹാറില്‍ ഇന്ത്യാ സഖ്യത്തിന്റെ വിജയം പ്രവചിച്ച ഒരേയൊരു എക്‌സിറ്റ് പോള്‍; 140 സീറ്റ് കിട്ടുമെന്ന് ജേണോ മിറര്‍

ബിഹാറില്‍ ഇന്ത്യാ സഖ്യത്തിന്റെ വിജയം പ്രവചിച്ച ഒരേയൊരു എക്‌സിറ്റ് പോള്‍; 140 സീറ്റ് കിട്ടുമെന്ന് ജേണോ മിറര്‍


പട്‌ന ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഭൂരിഭാഗം എക്‌സിറ്റ് പോളുകളും എന്‍ഡിഎ സഖ്യം മികച്ച പ്രകടനത്തോടെ അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിച്ചപ്പോള്‍ ഹിന്ദി ന്യൂസ് പോര്‍ട്ടലായ ജേണോ മിറര്‍ നടത്തിയ എക്‌സിറ്റ് പോളില്‍ ഇന്ത്യാ സഖ്യം അധികാരം പിടിക്കുമെന്ന് പ്രവചിച്ചു. 130 മുതല്‍ 140 വരെ സീറ്റ് ഇന്ത്യാ സഖ്യം പിടിക്കുമെന്നാണ് പോള്‍.

എന്‍ഡിഎ സഖ്യം 100 മുതല്‍ 110 വരെ സീറ്റ് മാത്രമേ നേടൂവെന്ന് ഇവരുടെ എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം 4 സീറ്റ് വരെ നേടുമെന്നും മറ്റുള്ളവര്‍ പരമാവധി 3 സീറ്റ് നേടുമെന്നുമാണ് ഇവരുടെ പ്രവചനം.

അതേസമയം, ബിഹാറില്‍ നിതീഷ് കുമാറിന്റെ ഭരണം തുടരുമെന്നാണ് മറ്റെല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും സൂചിപ്പിക്കുന്നത്. 130ലേറെ സീറ്റുകളാണ് എല്ലാ എക്‌സിറ്റ് പോളുകളും എന്‍ഡിഎ സഖ്യത്തിന് പ്രവചിക്കുന്നത്. 122 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. ഇന്ത്യാ സഖ്യം 100ലേറെ സീറ്റ് കടക്കുമെന്നു പ്രവചിക്കുന്നത് നാല് എക്‌സിറ്റ് പോളുകള്‍ മാത്രമാണ്. ഏറെ അവകാശവാദവുമായി എത്തിയ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി വലിയ ചലനമുണ്ടാക്കില്ലെന്നും പ്രവചിക്കുന്നു. ചില എക്‌സിറ്റ് പോളുകള്‍ ജന്‍ സുരാജിന് പരമാവധി 5 സീറ്റ് പ്രവചിക്കുമ്പോള്‍ മറ്റു ചിലത് പൂജ്യം സീറ്റ് മാത്രമാണ് നല്‍കുന്നത്.

Leave A Comment