ശബരിമല സ്വർണ്ണക്കൊള്ള; ഒരു കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, ജയിലിൽ നിന്നും പുറത്തിറങ്ങാനാവില്ല

  • Home-FINAL
  • Kerala
  • ശബരിമല സ്വർണ്ണക്കൊള്ള; ഒരു കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, ജയിലിൽ നിന്നും പുറത്തിറങ്ങാനാവില്ല

ശബരിമല സ്വർണ്ണക്കൊള്ള; ഒരു കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, ജയിലിൽ നിന്നും പുറത്തിറങ്ങാനാവില്ല


കൊല്ലം: ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണം മോഷ്ടിച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. എന്നാൽ കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിൽ പ്രതിയായതിനാൽ ജയിൽ മോചിതനാകാൻ കഴിയില്ല. ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതിയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി. ഒക്‌ടോബർ പതിനേഴിനാണ് പോറ്റിയെ അറസ്റ്റ് ചെയ്‌തത്‌. അറസ്റ്റ് ചെയ്ത് തൊണ്ണൂറ് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെന്നും ജാമ്യം നൽകണമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. തുടർന്ന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Leave A Comment