വേൾഡ് ആർട്ട് ഡേയോട് അനുബന്ധിച്ചുകൊണ്ടു ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മ പാലക്കാട് പ്രവാസി അസോസിയേഷനും,പ്രമുഖ ട്രാവൽ ആൻഡ് ടൂർ കമ്പനി അൽ സബീൽ ടൂർസും സംയുക്തമായി വിദ്യാർത്ഥികൾക്കായി ഓൺലൈൻ ആർട്ട് മത്സരം സംഘടിപ്പിക്കുന്നു.രണ്ടു ഗ്രൂപ്പുകളായി തിരിച്ചുള്ള മത്സരത്തിൽ വിജയികളാവുന്ന മത്സരാർത്ഥികൾക്ക് ആകർഷകമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റും ലഭിക്കും,കൂടാതെ പങ്കെടുക്കുന്ന എല്ലാവര്ക്കും പ്രോത്സാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകും എന്നും ഭാരവാഹികൾ അറിയിച്ചു.രജിസ്‌ട്രേഷൻ തികച്ചും സൗജന്യമായിരിക്കും https://forms.gle/67Cv79NQU1uJDGcT9 ഈ ലിങ്ക് ഉപയോഗിച്ച് രജിസ്‌ട്രേഷൻ ഏപ്രിൽ ഒൻപതിന് മുൻപ് പൂർത്തിയാക്കാൻ അഭ്യർത്ഥിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് പ്രസാദ് (37223855) ഹർഷ പ്രദീപ് (66735422) എന്നിവരെ സമീപിക്കുക