പരിശുദ്ധ പാത്രിയാർക്കിസ് ബാവയെ ബഹ്‌റൈൻ സംഘം സന്ദർശിച്ചു

  • Home-FINAL
  • Business & Strategy
  • പരിശുദ്ധ പാത്രിയാർക്കിസ് ബാവയെ ബഹ്‌റൈൻ സംഘം സന്ദർശിച്ചു

പരിശുദ്ധ പാത്രിയാർക്കിസ് ബാവയെ ബഹ്‌റൈൻ സംഘം സന്ദർശിച്ചു


ആകമാന സുറിയാനി സഭയുടെ മേലധ്യക്ഷൻ മോറോൻ മോർ ഇഗ്‌നാത്തിയോസ് അപ്രേം ദ്വീതീയൻ പാത്രിയാർക്കീസ് ബാവയെ ബഹ്‌റൈൻ സെന്റ്. പിറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി പ്രതിനിധിസംഘം സന്ദർശിച്ചു. ലേബനോനിലെ അച്ചാനയിലുള്ള പത്രിയാർക്കിസ് ബാവയുടെ അരമനയിൽ വച്ചാണ് കൂടികാഴ്ച നടന്നത്. മലങ്കരയാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവനായി അബൂൻ മോർ ബസേലിയോസ്‌ ജോസഫ് കാതോലിക്ക ബാവയുടെ സ്ഥാനരോഹണ ശിശ്രൂഷയിൽ പങ്കെടുക്കാൻ ആണ് ബഹ്‌റൈൻ സംഘം ലേബനോനിൽ എത്തിയത്.

സംഘത്തിൽ ബഹ്‌റൈൻ സെന്റ്. പിറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിവികാരിയും, മുൻ മലങ്കര യാക്കോബായ സുറിയാനി സഭാ വൈദീക ട്രസ്റ്റി വെരി. റവ. സ്ലീബാ പോൾ കോർഎപ്പിസ്കോപ്പ, ഇടവക ട്രസ്റ്റി ജെൻസൺ മണ്ണൂർ, മുൻ ഇടവക സെക്രട്ടറിമാരായ ആൻസൺ ഐസക്, പോൾ വർഗീസ്, ഷാജ് ബാബു,മുൻ സഭാ മാനേജിങ് കമ്മറ്റി അംഗം ബിനു കുന്നന്താനം, ജോജി ചെറിയാൻ വേലം പറമ്പിൽ, ലിസി പോൾ, റെനി ചെറിയാൻ, ജീപ ഷാജ്, ടീന മാത്യു നെല്ലിക്കൻ തുടങ്ങി പതിനൊന്ന് അംഗങ്ങൾ ഉണ്ടായിരുന്നു. മലങ്കര യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവനായി വാഴിക്കപ്പെട്ട ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ്‌ ജോസഫ് മലങ്കര മെത്രാപോലീത്തയെയും സംഘം സന്ദർശിക്കുകയും, ബഹ്‌റൈൻ ഇടവകയുടെ ആശംസകൾ അറിയിക്കുകയും ചെയ്തു.

Leave A Comment