ഓർമ്മയിലെ എം.ടി രചനകളിലൂടെ എന്ന പേരിൽ പ്രിയദർശിനി പബ്ലിക്കേഷൻ ബഹ്റൈൻ ഘടകം ചർച്ച സംഘടിപ്പിക്കുന്നു. മലയാള സാഹിത്യ കുലപതി എം. ടി വാസുദേവൻ നായരുടെ രചനകളെ ബഹ്റൈനിലെ സാഹിത്യ സാംസ്കാരിക മേഖലകളിലെ പ്രമുഖർ ഓർത്തെടുക്കുന്ന ചടങ്ങ് ശനിയാഴ്ച്ച വൈകിട്ട് 7.30 ന് സെഗയയിലുള്ള ഒഐസിസി ഓഫീസിൽ വെച്ചാണ് നടക്കുന്നത്. പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി പ്രിയദർശിനി പബ്ലിക്കേഷൻ ബഹ്റൈൻ കോർഡിനേറ്റർ സൈദ് എം. എസ്, അക്കാദമിക് കൗൺസിൽ അംഗം സൽമാനുൽ ഫാരിസ് എന്നിവർ വാർത്ത കുറിപ്പിലൂടെ അറിയിച്ചു

