പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം പ്രൊഫഷണല്‍സ് മീറ്റ് സംഘടിപ്പിക്കുന്നു

  • Home-FINAL
  • Business & Strategy
  • പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം പ്രൊഫഷണല്‍സ് മീറ്റ് സംഘടിപ്പിക്കുന്നു

പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം പ്രൊഫഷണല്‍സ് മീറ്റ് സംഘടിപ്പിക്കുന്നു


പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം രണ്ടായിരത്തി ഇരുപത്തഞ്ചു മേയ് രണ്ടു വെള്ളിയാഴ്ച 6 മണിയ്ക്ക് ടൂബ്ലി മര്മാരിസ് ലക്ഷ്വറി ഹാളില്‍ പ്രൊഫഷണല്‍സ് മീറ്റും അത്താഴ വിരുന്നും സംഘടിപ്പിക്കുന്നു . പ്രഗത്ഭ പാർലമെന്റേറിയൻ ആയ ജോണ്‍ ബ്രിട്ടാസ് എം.പി യാണ് മുഖ്യാഥിതിയായി പങ്കെടുക്കുമെന്നു ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു .മുൻ ധനകാര്യ മന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ റ്റീ. എം . തോമസ് ഐസക്ക് 2O22 ജൂലൈ ഒന്നിന് PPF ബഹ്റൈൻ ചാപ്റ്റർ ഉൽഘാടനം ചെയ്തത്.സമ്പന്നവും വികസിതവുമായ രാജ്യങ്ങളിൽ ജീവിച്ച് തങ്ങൾ നേടിയെടുത്ത തൊഴിലിലെ പ്രയോഗ ശേഷികളും അറിവും ആവശ്യമുണ്ടാകുമ്പോൾ കേരളത്തിൽ ഉപയോഗിക്കാൻ സന്നദ്ധരായ പുരോഗമന മനസ്സുകളെ ചേർത്തെടുക്കുകയാണ് PPF ൻ്റെ ലക്ഷ്യം.സാങ്കേതിക കാര്യങ്ങളിൽ ബോധവത്കരണവും പ്രായോഗിക നിർദ്ദേശങ്ങളുംനൽകുന്ന നിരവധി പരിപാടികൾ PPF ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ചു വരുന്നു.പ്രൊഫെഷണൽ വിദ്യാഭ്യാസം നേടി വിദേശങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ ധാരാളമാണ്. സവിശേഷവും അത്യപൂർവവുമായ പദ്ധതികൾ നടപ്പിലാക്കുന്നതിന് നേതൃത്വം നൽകുന്നവർ ഉൾപ്പെടെ അനേകം പേർ, പല നിലകളിൽ പണിയെടുക്കുന്നു.അവർ ആർജ്ജിക്കുന്ന പ്രാവീണ്യവും തൊഴിൽ നൈപുണ്യവും കൈവരിക്കുന്ന ജ്ഞാന സഞ്ചയവും കേരളത്തിന് കൂടി മടക്കി കൊടുക്കുന്നതിനെ കുറിച്ച് പ്രബുദ്ധ മണ്ഡലങ്ങ് ൾ എപ്പോഴും ചര്‍ച്ച ചെയ്യുന്നു .2018 ൽ നൂറ്റാണ്ടിലെ വലിയ പ്രളയം കേരളത്തിൽ സംഭവിച്ചപ്പോൾ സകല മലയാളിയും ഉണർന്നു, ഉയർന്നു. മഹാ പ്രളയത്തെ മറികടക്കാനും അതിജീവിക്കാനും കേരള ജനതയും ഭരണ നേതൃത്വവും പ്രകടിപ്പിച്ച ഐക്യവും സാമർത്ഥ്യവും മുൻ സംഭവങ്ങളില്‍ ഒന്നുമില്ലാത്ത വിധം ഉജ്ജ്വല മായിരുന്നു. ലോകത്തിന് മുഴുവൻ പുതിയ മാതൃക സൃഷ്ടിച്ച ആ അതിജീവന യജ്ഞത്തിൻ്റെ ഭാഗമായാണ് കേരള ഗവർമെൻറ് Rebuild Kerala Initiative പ്രഖ്യാപിച്ചത്.അതിൽ തങ്ങളും പങ്കാളികൾ ആകണം എന്ന ബോധ്യമുണ്ടായ കേരളത്തിലും വിദേശങ്ങളിലും ഉള്ള professionals, ആർകിടെക്ട് പത്മശ്രീ ശങ്കറിൻ്റെ നേതൃത്വത്തിൽ കേരള പ്രൊഫെഷണൽസ് നെറ്റ് വർക്ക് (കെപിഎൻ)എന്ന കൂട്ടായ്മയ്ക്ക് ബീജാപാവം ചെയ്തു.KPN ൻ്റെ കുടക്കീഴിൽ വിദേശ രാജ്യങ്ങളിൽ പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം PPF ചാപ്റ്ററുകൾ ആരംഭിച്ചു.കേരളത്തിലെ വീടുകളുടെ മേൽക്കൂ രകളിൽ കെഎസ്ഇബി യോടു ചേർന്ന് സോളാർ വൈദ്യുതി എങ്ങനെ ഉൽപാദിപ്പിക്കാം, വിദ്യാർത്ഥികളുടെ കൗമാര മനസ്സുകളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്, ആരോഗ്യ പൂർണമായ ഒരു ജീവനത്തിന് ജീവിത ശൈലി എന്താവണം, ആഗോള താപനത്തെക്കുറിച്ച് ഉത്തമ പൗരർ എങ്ങനെ ചിന്തിക്കണം, നിത്യ ജീവിതത്തിൽ AI എങ്ങനെ സഹായി ആയിത്തീരും തുടങ്ങിയ വിഷയങ്ങൾ ചില ഉദാഹരണങ്ങൾ.ആരോഗ്യം , ഭവന നിർമ്മാണം, പരിസര ശുചിത്വം, പഠന കോഴ്സുകളുടെ തിരഞ്ഞെടുപ്പ്, നിയമ പ്രശ്നങ്ങളെ നേരിടേണ്ടുന്ന രീതി തുടങ്ങി അനേകം സവിശേഷ ജീവിത വ്യവഹാരങ്ങളിൽ മലയാളികൾക്ക് ഉപകാര പ്രദമായ വിവരങ്ങൾ പകരാൻ വഴികൾ തേടാൻ PPF ആലോചിക്കുന്നു.സെമിനാറുകൾ, വർക്ക് ഷോപ്പുകൾ, യൂ ട്യൂബ് വീഡിയോകൾ എന്നിങ്ങനെ സാധ്യമായ എല്ലാ സരണികളി ലൂടെയും.അനുയോജ്യമായ അവസരങ്ങളിൽ KPN നെറ്റ് വർക്കിനോട് ചേർന്ന് കേരളത്തിന് വേണ്ടി പ്രവർത്തിക്കുകയാണ് PPF ൻ്റെ മുഖ്യ ലക്ഷ്യം.ജീവിതത്തിൻറെ അനേകം പ്രവർത്തന വഴികളിൽ പൊരുതി നേടിയ അനുഭവ സമ്പത്തിൻ്റെ ഖനികൾ പേറിയാണ് മലയാളി പ്രൊഫഷണൽസ് ഇവിടെ വിജയകരമായ ജീവിതം നയിക്കുന്നത്.നമ്മൾ നിരന്തരം മോഹന സങ്കൽപങ്ങളിൽ ചേർത്ത് വയ്ക്കുന്ന കേരളത്തിൻ്റെ പുരോഗതിക്ക് വേണ്ടി വിദേശങ്ങളില്‍ ജീവിച്ചു ആര്ജ്ജിക്കുന്ന അനുഭവ സമ്പത്തിന്‍റെ ഖനി ആഴങ്ങൾ ഉപയോഗിക്കാമോ എന്ന് പരീക്ഷിക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. മേയ് രണ്ടു വെള്ളിയാഴ്ച നടക്കുന്ന പ്രൊഫഷണല്‍സ് മീറ്റിൽ ക്ഷണിയ്ക്കപ്പെട്ടവര്‍ക്കാണ്‌ പ്രവേശനം.സമാന മനസ്കരായ എല്ലാ മലയാളി പ്രൊഫഷണലു കളുടെയും പിന്തുണയും പങ്കാളിത്തവും അഭ്യര്‍ഥിച്ചു കൊണ്ട് സ്നേഹപൂര്‍വ്വം ജനറൽ. കൺവീനർ ഷാനവാസ് പി കെ , പ്രസിഡന്റ്. ഇ എ സലിം , ജനറൽ സെക്രട്ടറി ഹരിപ്രകാശ് , ട്രഷറർ റഫീക്ക് അബ്ദുള്ള , ഭാരവാഹികളായ ഷീല മുഹമ്മദ് , എം കെ ശശി , സുഭാഷ് എന്നിവർ പങ്കെടുത്തു

Leave A Comment