പലസ്തീനിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കണമെന്നും സ്ത്രീകൾക്കും യുവാക്കൾക്കും കുട്ടികൾക്കും പിന്തുണ നൽകണമെന്നും ബഹ്റൈൻ പാർലമെന്ററി പ്രതിനിധി സംഘം ആവശ്യപ്പെട്ടു.അറബ് ഇന്റർ-പാർലമെന്ററി യൂണിയന്റെ 38-ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ ഭാഗമായാണ് അൾജീരിയയിൽ നടന്ന പലസ്തീൻ കമ്മിറ്റിയുടെയും സാമൂഹികകാര്യ, വനിതാ, കുട്ടികളുടെയും യുവജന സമിതിയുടെയും യോഗങ്ങളിൽ ബഹ്റൈൻ രാജ്യത്തിൽ നിന്നുള്ള ഒരു പാർലമെന്ററി പ്രതിനിധി സംഘം പങ്കെടുത്തത്. പലസ്തീൻ ജനതയെ പിന്തുണയ്ക്കാനും അവകാശ ലംഘനങ്ങൾ തുറന്നുകാട്ടാനും ആക്രമണം അവസാനിപ്പിക്കാനും നീതി ഉയർത്തിപ്പിടിക്കാനും അന്താരാഷ്ട്ര നടപടികൾക്ക് പ്രേരിപ്പിക്കാനുമുള്ള അറബ് പാർലമെന്റേറിയൻമാരുടെ ഉത്തരവാദിത്തത്തെക്കുറിച്ച് എംപി സൈനബ് അബ്ദുൽഅമീർ വ്യക്തമാക്കി . അധിനിവേശ പ്രദേശങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ദുരിതങ്ങൾ എം പി എടുത്തുകാണിക്കുകയും അക്രമം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.