പിഎ​സ്‌​സി ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് പ​രീ​ക്ഷാ​ക്ര​മ​ക്കേ​ട്: അഡീഷണൽ സെക്രട്ടറി ഹ​രി​ക്ക് സ​സ്പെ​ൻ​ഷ​ൻ

  • Home page
  • crime
  • പിഎ​സ്‌​സി ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് പ​രീ​ക്ഷാ​ക്ര​മ​ക്കേ​ട്: അഡീഷണൽ സെക്രട്ടറി ഹ​രി​ക്ക് സ​സ്പെ​ൻ​ഷ​ൻ

പിഎ​സ്‌​സി ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് പ​രീ​ക്ഷാ​ക്ര​മ​ക്കേ​ട്: അഡീഷണൽ സെക്രട്ടറി ഹ​രി​ക്ക് സ​സ്പെ​ൻ​ഷ​ൻ


തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് പ​രീ​ക്ഷാ​ക്ര​മ​ക്കേ​ടി​ല്‍ പ്രതിയായ പ​രീ​ക്ഷാ വി​ഭാ​ഗം അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി ആ​ർ. ഹ​രി​ക്ക് സ​സ്പെ​ൻ​ഷ​ൻ. ഹ​രി​യെ ക്രൈം ​ബ്രാ​ഞ്ച് കേ​സി​ല്‍ പ്ര​തി ചേ​ര്‍​ത്തി​രു​ന്നു.
പി​എ​സ്‌​സി​യി​ലെ ര​ണ്ടു ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് എ​സ്‌​ഐ​ടി പ്ര​തി പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്.

പി​എ​സ്‌​സി പ​രീ​ക്ഷാ​ക്ര​മ​ക്കേ​ട് കേ​സി​ല്‍ സ​ര്‍​ക്കാ​രി​ന് മെ​ല്ലെ​പോ​ക്കെ​ന്ന വി​മ​ര്‍​ശ​നം ഹൈ​ക്കോ​ട​തി ഉ​യ​ര്‍​ത്തി​യി​രു​ന്നു. പ്ര​ധാ​ന പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തും ചോ​ദ്യം ചെ​യ്യാ​ത്ത​തും ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി എ​ന്ത് അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത് എ​ന്നാ​ണ് ചോ​ദി​ച്ചി​രു​ന്ന​ത്. പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കാ​നു​ള്ള എ​സ്ഐ​ടി നീ​ക്ക​മു​ണ്ടാ​യ​ത്.
പ​രീ​ക്ഷാ​ക്ര​മ​ക്കേ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച് ഇ​തി​ന​കം 177 പ​രാ​തി​ക​ള്‍ എ​സ്ഐ​ടി​ക്ക് ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഒ​രു​കേ​സ് മാ​ത്ര​മാ​ണ് എ​സ്ഐ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. മൂ​ന്ന് കേ​സു​ക​ള്‍ കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നാ​ണ് എ​സ്ഐ​ടി​യു​ടെ നീ​ക്കം. വി​ല്ലേ​ജ് ഓ​യി​ല്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ പ​രീ​ക്ഷ, ഫി​ഷ​റീ​സ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ പ​രീ​ക്ഷ, അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ പ​രീ​ക്ഷ എ​ന്നി​വ​യി​ലാ​ണ് ക്ര​മ​ക്കേ​ട് ആ​രോ​പ​ണം ഉ​യ​ര്‍​ത്തി പ​രാ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

മൂ​ന്ന് പ​രീ​ക്ഷ​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ളി​ല്‍ ഉ​ട​ന്‍ എ​ഡി​ജി​പി​ക്ക് എ​സ്ഐ​ടി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ൻ നി​ർ​ദേ​ശ​മു​ണ്ട്. ക്രൈം ​ബ്രാ​ഞ്ച് ഐ​ജി അ​ജി​ത ബീ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

Leave A Comment