പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ “സുവർണ്ണം 2024” താരങ്ങൾ ബഹ്‌റൈനിൽ എത്തിച്ചേർന്നു

  • Home-FINAL
  • Business & Strategy
  • പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ “സുവർണ്ണം 2024” താരങ്ങൾ ബഹ്‌റൈനിൽ എത്തിച്ചേർന്നു

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ “സുവർണ്ണം 2024” താരങ്ങൾ ബഹ്‌റൈനിൽ എത്തിച്ചേർന്നു


പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ മീഡിയ സിറ്റിയും സുബി ഹോംസുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് സുവര്‍ണം 2024 ഇന്ന് വൈകിട്ട് 6:00 മണി മുതൽ ഇന്ത്യൻ ക്ലബിൽ അരങ്ങേറുന്നതാണ്. ഇതിനോടകം തന്നെ പരിപാടിക് മാറ്റുകൂട്ടുവാൻ പ്രശസ്ത ആർട്ടിസ്റ്റുകളും ഇന്നു രാവിലെ ബഹ്‌റൈനിൽ എത്തിച്ചേർന്നു. പ്രശസ്ത മിമിക്രി താരം ശ്രി മഹേഷ് റ്റി കുഞ്ഞുമോൻ, പ്രശസ്ത പിന്നണി ഗായികയും ഐഡിയ സ്റ്റാർ ഫെയിമുമായ ശിഖാ പ്രഭാകർ, പ്രശസ്ത മ്യൂസിക്ക് ഡയറക്റ്ററും പിന്നണി ഗായകനുമായ ഫൈസൽ റാസി എന്നിവരെയാണ് ബഹ്‌റൈൻ എയർപോർട്ടിൽ അസോസിയേഷൻ ഭാരവാഹികൾ ഇന്ന് രാവിലെ സ്വീകരിച്ചത്.

ഇന്ത്യൻ എംബസ്സി സെക്കൻഡ് സെക്രട്ടറി ശ്രി ഗിരീഷ് ചന്ദ്ര പൂജാരി, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ശ്രി ബിനു മണ്ണിൽ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ശ്രി ക്യാഷ്യസ് കാമിലോ പെരേര എന്നിവരും ബഹ്‌റിനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ മറ്റു ‌പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും എന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

കോമഡി ഫെസ്റ്റ്, മ്യൂസിക് ഫെസ്റ്റ് എന്ന് തുടങ്ങി വിവിധയിനം കലാപരിപാടികളും അരങ്ങേറുന്ന ചടങ്ങിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾക്കായി വിനീത് വി പി യുമായി 33254336 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പ്രവാസികൾക്ക് ഏറെ ആസ്വാദ്യകരമായ ഈ പ്രോഗ്രാമിലേക്കു പ്രവേശനം സൗജന്യമായിരിക്കും.

Leave A Comment