കേരള രാഷ്ട്രീയത്തിലെ അതികായനും, മുൻ മുഖ്യമന്ത്രിയും, കരുത്തനായ നേതാവുമായ സ. വി.എസ്അച്യുതാനന്ദന്റെ നിര്യാണത്തിൽ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി
ധീരമായ നിലപാടുകളിലൂടെയും, അഴിമതിക്കെതിരായ പോരാട്ടങ്ങളിലൂടെയും, സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള നിരന്തരമായ പ്രവർത്തനങ്ങളിലൂടെയും അദ്ദേഹം എന്നും നമുക്ക് പ്രചോദനമായിരുന്നു. കേരളത്തിൻ്റെ വികസനത്തിലും സാമൂഹിക പുരോഗതിയിലും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും.
വി.എസ്. അച്യുതാനന്ദൻ്റെ വിയോഗം കേരളത്തിന് തീരാനഷ്ടമാണ്. അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ആദരാഞ്ജലികൾ അർപ്പിക്കുകയും അസോസിയേഷന്റെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

