കേരളത്തിലെ പ്രമുഖ വ്യവസായി പീറ്റർ പോൾ പിട്ടാപ്പള്ളി ബഹ്റൈൻ മീഡിയ സിറ്റി സന്ദർശിച്ചു

  • Home-FINAL
  • Business & Strategy
  • കേരളത്തിലെ പ്രമുഖ വ്യവസായി പീറ്റർ പോൾ പിട്ടാപ്പള്ളി ബഹ്റൈൻ മീഡിയ സിറ്റി സന്ദർശിച്ചു

കേരളത്തിലെ പ്രമുഖ വ്യവസായി പീറ്റർ പോൾ പിട്ടാപ്പള്ളി ബഹ്റൈൻ മീഡിയ സിറ്റി സന്ദർശിച്ചു


കേരളത്തിലെ പ്രമുഖ വ്യവസായിയും 900 കോടി വിറ്റ് വരവുള്ള,പിട്ടാപ്പിള്ളിൽ ഏജൻസിസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പീറ്റർ പോൾ പിട്ടാപ്പള്ളി ബഹ്റൈൻ മീഡിയ സിറ്റി സന്ദർശിച്ചു. കേരളത്തിലെ പ്രമുഖ ജേണലിസ്റ്റും സംരംഭകനുമായ അങ്കമാലി സ്വദേശി ഷൈൻ പോളും ബഹ്റൈനിലെ ദാദാഭായ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കുറേഷ് ദാദാഭായിയും അദ്ദേഹത്തോടൊപ്പം ബഹ്റൈൻ മീഡിയ സിറ്റിയിൽ എത്തി.ബഹ്റൈനിൽ ഹ്രസ്വ സന്ദർശനാർത്ഥം എത്തിയതായിരുന്നു അദ്ദേഹം. ബഹ്റൈൻ മീഡിയ സിറ്റിയിലെത്തിയ പീറ്റർ പോൾ പിട്ടാപ്പള്ളിയെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് ബൊക്കെ നൽകി സ്വീകരിക്കയും , ബഹ്റൈൻ മീഡിയ സിറ്റിയുടെ പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹത്തിന് വിവരിക്കുകയും ചെയ്തു. ചടങ്ങിൽ ബി എം സി കുടുംബാംഗങ്ങളും പങ്കെടുത്തു. ബഹ്‌റൈൻ മീഡിയ സിറ്റിയുടെ പ്രവർത്തനങ്ങൾ എല്ലാം ചോദിച്ചറിഞ്ഞ അദ്ദേഹം ഇനിയും സമൂഹനന്മയ്ക്ക് ഉതകുന്ന നിരവധി കാര്യങ്ങൾ ബഹ്റൈൻ മീഡിയ സിറ്റിക്ക് ചെയ്യുവാൻ കഴിയട്ടെ എന്നും ആശംസിച്ചു.

Leave A Comment