ബഹ്റൈനിൽ എത്തിയ ഇന്ത്യൻ ഒളിമ്പ്യൻ പി ടി ഉഷയെ ബഹ്റൈൻ ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു . അംബാസിഡറുടെ വസതിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ടീം ഒഫീഷ്യൽസ്, മറ്റ് പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ പങ്കെടുത്തു . ഏഷ്യൻ യൂത്ത് ഗെയിംസ് 2025 ൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമംഗങ്ങൾക്ക് കരുത്തേകാനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് രാജ്യ സഭ എം പിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റുമായ പിടി ഉഷ ബഹ്റൈനിൽ എത്തിയത്.

