പുടിന് അത്താഴ വിരുന്ന്; രാഹുൽ ഗാന്ധി ഔട്ട്, തരൂർ ഇൻ

  • Home-FINAL
  • India
  • പുടിന് അത്താഴ വിരുന്ന്; രാഹുൽ ഗാന്ധി ഔട്ട്, തരൂർ ഇൻ

പുടിന് അത്താഴ വിരുന്ന്; രാഹുൽ ഗാന്ധി ഔട്ട്, തരൂർ ഇൻ


ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് രാഷ്ട്രപതി നൽകുന്ന ഔദ്യോഗിക അത്താഴവിരുന്നിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ക്ഷണമില്ല. എന്നാൽ കോൺഗ്രസ് എം.പി ശശി തരൂരിന് വിരുന്നിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. എ.ഐ.സി.സി പ്രസി.മല്ലികാർജുൻ ഖാർഗെക്കും ക്ഷണമില്ല.രാഹുൽ ഗാന്ധിയും ഖാർഗെയും വിരുന്നിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ തനിക്ക് ക്ഷണം ലഭിച്ചതായും പങ്കെടുക്കുമെന്നും തരൂർ വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയെ ക്ഷണിക്കാത്തതിനെ കുറിച്ച് തനിക്കറിയില്ലെന്നും തരൂർ പറഞ്ഞു.
രാജ്യം സന്ദർശിക്കുന്ന രാഷ്ട്രത്തലവൻമാർക്ക് രാഷ്ട്രപതി ഔദ്യോഗിക വിരുന്ന് നടത്തി ആദരിക്കുന്നത് ദീ‌ർഘകാലമായുള്ള പാരമ്പര്യമാണ്. ഇതിന്റെ ഭാഗമായാണ് ഇന്ന് പുടിന് രാഷ്ട്രപതി ദ്രൗപദി മുർമു വിരുന്ന് നൽകുന്നത്. തരൂർ അടുത്ത കാലത്തായി എടുക്കുന്ന സർക്കാർ അനുകൂല നിലാടുകളുടെ പശ്ത്താലത്തിൽ ഈ ക്ഷണം വിവാദമായിട്ടുണ്ട്.

Leave A Comment