‘മീറ്റ് യുവർ ഡോക്ടർ’ മെഡ്കെയർ ഹെൽത്ത് ഇനിഷ്യേറ്റീവ് ഫെബ്രുവരി 06 വെള്ളിയാഴ്ച

  • Home-FINAL
  • Business & Strategy
  • ‘മീറ്റ് യുവർ ഡോക്ടർ’ മെഡ്കെയർ ഹെൽത്ത് ഇനിഷ്യേറ്റീവ് ഫെബ്രുവരി 06 വെള്ളിയാഴ്ച

‘മീറ്റ് യുവർ ഡോക്ടർ’ മെഡ്കെയർ ഹെൽത്ത് ഇനിഷ്യേറ്റീവ് ഫെബ്രുവരി 06 വെള്ളിയാഴ്ച


പ്രവാസി വെൽഫെയറിൻ്റെ ആരോഗ്യ സേവന വിഭാഗമായ മെഡ്കെയർ സംഘടിപ്പിക്കാറുള്ള ‘മീറ്റ് യുവർ ഡോക്ടർ’ ഹെൽത്ത് ഇനിഷ്യേറ്റീവ് പ്രഖ്യാപിച്ചു. ഫെബ്രുവരി 06 വെള്ളിയാഴ്ച രാവിലെ 8.00 മുതൽ 11.00 വരെ സിഞ്ചിലുള്ള പ്രവാസി സെൻ്ററിലാണ് മീറ്റ് യുവർ ഡോക്ടർ ഹെൽത്ത് ഇനിഷ്യേറ്റീവ് നടക്കുക.പ്രവാസികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന വിദഗ്ദ ഡോക്ടർമാരുടെ പരിശോധനകൾ, ആരോഗ്യ ബോധവൽക്കരണം, കൗൺസലിംഗ്, ജീവിതശൈലി മാർഗനിർദേശങ്ങൾ എന്നിവയാണ് പ്രധാനമായി മീറ്റ് യുവർ ഹെൽത്ത് ഇനിഷ്യേറ്റീവിൽ ഒരുക്കുന്നത്. ബഹ്റൈനിലെ ആരോഗ്യ സാമൂഹിക സേവന രംഗങ്ങളിൽ പ്രവർത്തിക്കുന്ന വിദഗ്ദ ഡോക്ടർമാർ പങ്കെടുക്കുന്ന ക്യാമ്പ് പൂർണമായും സൗജന്യമാണ്. ജനറൽ വിഭാഗം, കാർഡിയോളജി, ഇ.എൻ.ടി, ദന്തൽ എന്നീ വിഭാഗങ്ങളിലെ പ്രമുഖരായ ഡോ. അനൂപ് അബ്ദുല്ല, ഡോ. ഫൈസൽ, ഡോ. ജയ്സ് ജോയ്, ഡോ. നിദ ഫെലിക്സ്, ഡോ ശഹീർ ഇബ്രാഹിം, ഡോ. ജാസ്മിൻ മൊയ്തു തുടങ്ങിയ വിദഗ്ധ ഡോക്ടർമാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനും ആരോഗ്യ പരിശോധന നടത്താനും സംശയങ്ങൾ ചോദിച്ചറിയാനുമുള്ള അവസരമാണ് മീറ്റ് യുവർ ഡോക്ടർ ഹെൽത്ത് ഇനിഷ്യേറ്റീവിലൂടെ ഒരുക്കുന്നത് എന്ന് മെഡ്കെയർ കോഡിനേറ്റർ അനസ് കാഞ്ഞിരപ്പള്ളി അറിയിച്ചു.

 

Leave A Comment