ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ നടത്തിവരാറുള്ള മെയ് ഫെസ്റ്റ് ഈ
വർഷവും മെയ്ദിനത്തിൽ സിഞ്ചിലുള്ള പ്രവാസി സെൻററിൽ നടക്കും.മെയ് 1 വ്യാഴാഴ്ച രാവിലെ മുതൽ തുടങ്ങുന്ന മെയ് ഫെസ്റ്റിനോടനുബന്ധിച്ച് വിപുലമായ സാമൂഹിക സേവന പരിപാടികളാണ് പ്രവാസി വെൽഫെയർ ഒരുക്കിയിരിക്കുന്നത്. രാവിലെ 7 മണി മുതൽ തുടങ്ങുന്ന മെയ് ഫെസ്റ്റിൽ പ്രവാസി ആതുര സേവന രംഗത്ത് സ്തുത്യർഹമായ സേവനം നടത്തുന്ന മെഡ്കെയറിൻ്റെ സഹായത്തോടെ മീറ്റ് യുവർ ഡോക്ടർ സൗജന്യ മെഡിക്കൽ കൺസൾട്ടേഷൻ ക്യാമ്പ്, മെഡിക്കൽ അവയർനെസ് ക്ലാസുകൾ, സ്ത്രീകളുടെ ആരോഗ്യം ആയുർവേദത്തിലൂടെ,വ്യായാമത്തിലൂടെ ആരോഗ്യം: വ്യായാമ പരിശീലനം, പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുക്കുന്നതിനുള്ള ഹെൽപ്പ് ഡെസ്ക് തുടങ്ങി സ്ത്രീകൾക്കും കുടുംബങ്ങൾക്കും ഉൾപ്പെടെ പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ വിവിധ പരിപാടികൾ അണിയിച്ചൊരുക്കിയിട്ടുണ്ട് എന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി അറിയിച്ചു.മെയ് ഫെസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 35597784 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്നും അദ്ദേഹം അറിയിച്ചു.