രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള മൂന്നാം ബലാത്സംഗ കേസിൽ ജാമ്യാപേക്ഷയിൽ വിധി 28 ന്

  • Home-FINAL
  • Business & Strategy
  • രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള മൂന്നാം ബലാത്സംഗ കേസിൽ ജാമ്യാപേക്ഷയിൽ വിധി 28 ന്

രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള മൂന്നാം ബലാത്സംഗ കേസിൽ ജാമ്യാപേക്ഷയിൽ വിധി 28 ന്


മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഈ മാസം 28ലേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുന്നത് . കഴിഞ്ഞദിവസം പ്രാേസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയായിരുന്നു. അതിജീവിതയുടെ പരാതിയിൽ പറയുന്ന പല കാര്യങ്ങളും കള്ളമാണെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്നും രാഹുലിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു.അതേസമയം, പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തു. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടത് ഉണ്ടെന്നും ആണ് അന്വേഷണ സംഘത്തിന്റെ നിലപാട്. രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.

Leave A Comment