തിരക്കിട്ട ചർച്ചകൾ, രാഹുലിന്റെ രാജിക്കായി നേതാക്കൾ ഒറ്റക്കെട്ട്, വനിതാ നേതാക്കളും ഒരേ മനസോടെ

  • Home-FINAL
  • Business & Strategy
  • തിരക്കിട്ട ചർച്ചകൾ, രാഹുലിന്റെ രാജിക്കായി നേതാക്കൾ ഒറ്റക്കെട്ട്, വനിതാ നേതാക്കളും ഒരേ മനസോടെ

തിരക്കിട്ട ചർച്ചകൾ, രാഹുലിന്റെ രാജിക്കായി നേതാക്കൾ ഒറ്റക്കെട്ട്, വനിതാ നേതാക്കളും ഒരേ മനസോടെ


പത്തനംതിട്ട:  രാജി ആവശ്യത്തിൽ നേതാക്കളുടെ സമ്മർദ്ദം കൂടുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അടൂരിലെ നെല്ലിമൂടുള്ള വീട്ടിലാണിപ്പോൾ. പാലക്കാട്ടെ നേതാക്കൾ രാഹുലുമായി ചർച്ച നടത്തിയെന്നറിയുന്നു. എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം നിരാകരിക്കാനും തന്റെ ഭാഗം വ്യക്തമാക്കാനും രാഹുൽ ഇന്നലെ വാർത്താസമ്മേളനം വിളിച്ചെങ്കിലും നേതാക്കൾ ഇടപെട്ട് അതു വിലക്കിയിരുന്നു. എം.എൽ.എമാരായ കെ.കെ. രമ, ഉമാ തോമസ്, ഷാനി മോൾ ഉസ്മാൻ എന്നിവർ രാഹുൽ രാജിവക്കണമെന്ന് ഇതിനകം ആവശ്യപ്പെട്ടു.
നിയമ സംവിധാനങ്ങൾക്കു മുന്നിൽ ഒരു പരാതി പോലും എത്താത്ത സാഹചര്യത്തിൽ, തിരക്കിട്ട രാജിയുടെ ആവശ്യമില്ലെന്ന് ചിലർ പറയുമ്പോൾ തദ്ദേശ തിരഞ്ഞെടുപ്പ് ഉൾപ്പെടെ അടുത്ത സാഹചര്യത്തിൽ പാർട്ടിയുടെ മുഖം രക്ഷിക്കാൻ രാജി അനിവാര്യമെന്ന് പറയുന്നവരുമുണ്ട്.

കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ അക്കാര്യം പരസ്യമാക്കിയിരുന്നു. പരാതിയില്ലാതെയാണ് ഉടനടി യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതെന്നും, ഇതേ പോലെയുള്ള ആരോപണങ്ങൾ മുൻപ് ജനപ്രതിനിധികൾക്കെതിരെ ഉണ്ടായപ്പോൾ രാജി ഉണ്ടായില്ലെന്നും രാഹുൽ അനുകൂലികൾ പറയുന്നു. അതിനിടെ മുതിർന്ന പല നേതാക്കളും രാഹുലിനെതിരെ അതൃപ്തി പ്രകടമാക്കി രംഗത്തെത്തി. കൂടുതൽ തെളിവുകൾ പുറത്തുവന്നാൽ അത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നു നേതാക്കൾ പറയുന്നു. നടത്തണമെന്നാണ് ചട്ടമെങ്കിലും നിയമസഭയ്ക്ക് ഒരു വർഷമെങ്കിലും കാലാവധി ബാക്കിയുണ്ടാവണമെന്ന നിബന്ധനയുമുണ്ട്. ഈ നിയമസഭയുടെ കാലാവധി കഴിയുന്നത് മേയ് 23നാണ്. അതിനാൽ ഉപതിരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നാണ് വിദഗ്ധാഭിപ്രായം.

Leave A Comment