തിരുവനന്തപുരം: രാജി അഭ്യൂഹങ്ങൾക്കിടെ മാധ്യമപ്രവർത്തകരെ കണ്ട് രാഹുൽ മാങ്കൂട്ടത്തിൽ. താൻ കാരണം പ്രവർത്തകർക്ക് തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും പറയേണ്ട കാര്യങ്ങൾ വ്യക്തമാക്കാനാണ് മാധ്യമങ്ങളെ കാണുന്നത്. താൻ അക്രമം നേരിടുന്നത് എല്ലാ പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ചതിനാലാണ്. പാർട്ടി പ്രവർത്തകർ തലകുനിക്കുന്നത് ചിന്തിക്കാനാകുന്നില്ല.ട്രാൻസ്ജൻഡർ അവന്തികയുടെ ആരോപണങ്ങൾ ശരിയല്ലെന്നും ആഗസ്റ്റ് ഒന്നിന് അവരാണ് തന്നെ വിളിച്ച് മാധ്യമപ്രവർത്തകർ വിളിച്ച് രാഹുൽ മാങ്കൂട്ടത്തിനെതിരെ എന്തെങ്കിലും പരാതിയുണ്ടോ എന്ന് തിരക്കിയതെന്നും ഇതിൽ രാഹുലിനെ കുടുക്കാൻ പ്ലാനിംഗ് നടക്കുന്നുണ്ടോ എന്ന് സംശയമുള്ളതായും വിളിച്ചറിയിച്ചത്.
അതിനുശേഷം വിവാദങ്ങളുണ്ടായ സാഹചര്യത്തിലാണ് അവന്തികയെ വിളിച്ച് നേരത്തെ സംസാരിച്ചകാര്യം പറയാമോ എന്ന് അന്വേഷിച്ചതെന്നും രാഹുൽ പറഞ്ഞു. മറ്റു ആരോപണങ്ങൾക്ക് പിന്നീട് മറുപടി പറയാം. പാർട്ടിയെയും കൂടെ നിൽക്കുന്നവരെയും പ്രതിസന്ധിയിലാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. അതേ സമയം രാജിയെക്കുറിച്ച് രാഹുൽ മൗനം പാലിച്ചു. മറ്റു ആരോപണങ്ങളെക്കുറിച്ചൊന്നും രാഹുൽ മിണ്ടിയില്ല. എന്നാല്‍ താന്‍ കാരണം പാര്‍ട്ടി പ്രവര്‍ത്തകര്‍ തല കുനിക്കാന്‍ പാടില്ലെന്നും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി.’രാഹുൽ നല്ല സുഹൃത്താണെന്നും മോശമായിട്ട് പെരുമാറിയിട്ടില്ല’ എന്നും അവന്തിക മാധ്യമ പ്രവര്‍ത്തകനോട് പറയുന്ന ശബ്ദസന്ദേശമാണ് രാഹുല്‍ പുറത്ത് വിട്ടത്. പേര് പറഞ്ഞുകൊണ്ടുള്ള ആരോപണം ഉന്നയിച്ചത് ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്ത് അവന്തികയാണെന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ ശബ്ദ സന്ദേശം പുറത്തുവിട്ടത്. അതേസമയം തനിക്കുനേരെ ഉയര്‍ന്ന മറ്റു ആരോപണങ്ങളെ രാഹുല്‍ നിഷേധിച്ചില്ല.
‘ഒരുപാട് ചോദ്യങ്ങളുണ്ടെന്ന് അറിയാം. അതിന് എനിക്ക് ഉത്തരങ്ങളുണ്ട്. എന്റെ പ്രതികരണങ്ങള്‍ തേടാതെയാണ് പല വാര്‍ത്തകളും വരുന്നത്. ഞാന്‍ കുറ്റം ചെയ്തോ ഇല്ലയോ എന്നതിനപ്പുറം എല്ലാ പ്രതിസന്ധിയിലും പാര്‍ട്ടിക്കുവേണ്ടി ന്യായീകരിക്കാനും പ്രതിരോധിക്കാനും സാമൂഹികമാധ്യമങ്ങളിലും മാധ്യമങ്ങളിലും സമരങ്ങളിലും പ്രവര്‍ത്തിച്ച ആളെന്ന നിലയിലാണ് എനിക്കുനേരെ ഈ ആക്രമണം ഉണ്ടാകുന്നത്. പക്ഷേ ഞാന്‍ കാരണം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് തലകുനിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുന്നത് ഉള്‍ക്കൊള്ളാനാകില്ല’ രാഹുല്‍ പറഞ്ഞു. ഒരുപാട് കാര്യങ്ങള്‍ ജനങ്ങളോട് പറയാനുണ്ട്. ബാക്കിയുള്ള കാര്യങ്ങള്‍ക്ക് പിന്നീട് മറുപടി പറയും. കോടതിയും നിയമങ്ങളുമാണ് താന്‍ കുറ്റക്കാരനാണെന്ന് പറയേണ്ടതെന്നും രാഹുല്‍ പറഞ്ഞു. എന്തുകൊണ്ട് വിശദീകരണത്തിന് വൈകുന്നുവെന്ന ചോദ്യത്തിന് ‘എല്ലാ മനുഷ്യരെ പോലെയും എനിക്ക് ഫീലിങ്സും ഇമോഷന്‍സും ഉണ്ട്’ രാഹുല്‍ മറുപടി നല്കി.. അത്തരത്തിലുള്ള ഒരാള്‍ക്ക് വേണ്ടി പ്രവര്‍ത്തകര്‍ പ്രതിരോധിക്കേണ്ട വരുന്നതില്‍ വിഷമം തോന്നുന്നുണ്ട്. ‘രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

