തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മത്സ്യത്തൊഴിലാളികൾക്കൊപ്പം കുളത്തിൽ ചാടി രാഹുൽ ഗാന്ധി

  • Home-FINAL
  • Kerala
  • തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മത്സ്യത്തൊഴിലാളികൾക്കൊപ്പം കുളത്തിൽ ചാടി രാഹുൽ ഗാന്ധി

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മത്സ്യത്തൊഴിലാളികൾക്കൊപ്പം കുളത്തിൽ ചാടി രാഹുൽ ഗാന്ധി


പട്ന: ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മത്സ്യത്തൊഴിലാളികൾക്കൊപ്പം കുളത്തിൽ ചാടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെഗുസരായിലെ ഒരു കുളത്തിലാണ് പ്രാദേശിക മത്സ്യത്തൊഴിലാളികൾക്കൊപ്പം രാഹുൽ ഇറങ്ങിയത്. കോൺഗ്രസ് നേതാവ് കനയ്യ കുമാറും ഇൻഡ്യാ സഖ്യത്തിലെ കക്ഷിയായ വികാസ്ശീൽ ഇൻസാൻ പാർട്ടിയുടെ നേതാവും മുൻ മന്ത്രിയുമായ മുകേഷ് സാഹ്നിയും രാഹുലിനൊപ്പമുണ്ടായിരുന്നു.

പതിവ് വേഷമായ വൈറ്റ് ടീ ഷർട്ടും കാർഗോ പാന്റും ധരിച്ച രാഹുൽ തോണിയിൽ നിന്നും വെളളത്തിലേക്ക് ചാടിയതോടെ കൂടിനിന്നവർ ആവേശത്തിലായി. രാഹുൽ ഗാന്ധി സിന്ദാബാദ് വിളികളോടെ അണികൾ ആവേശം പ്രകടിപ്പിച്ചു. രാഹുൽ തോണിയിൽ നിന്നും ചാടുന്നതിന്റെയും മത്സ്യത്തൊഴിലാളികളുമായി സംവദിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വീഡിയോ കോൺഗ്രസ് ഔദ്യോഗിക എക്സ് അക്കൗണ്ടിലും രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലും പങ്കുവെച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളികളുമായി അവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പോരാട്ടങ്ങളെക്കുറിച്ചും ചർച്ച ചെയ്തുവെന്നും കോൺഗ്രസ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

Leave A Comment