തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന ആരോപണത്തിൽ അഞ്ചു പേർക്കെതിരെ കേസെടുത്തു. പത്തനംതിട്ട മഹിളാ കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി രഞ്ജിത പുളിക്കൻ ഒന്നാംപ്രതിയായിട്ടുള്ള കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ, രാഹുൽ ഈശ്വർ, ദീപാ ജോസഫ് എന്നിവരും പ്രതികളാണ്. അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ വിവരങ്ങൾ വെളിപ്പെടുത്തി, സമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചു തുടങ്ങി തുടങ്ങിയ പരാതികളിലാണ് കേസെടുത്തിരിക്കുന്നത്. ഇതിൽ രാഹുൽ ഈശ്വർ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. എ.ആർ.ക്യാമ്പിൽ രാഹുൽ ഈശ്വറിനെ ചോദ്യം ചെയ്ത് വരികയാണ്. അതേസമയം പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന ഒരു പരാമർശവും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെ സന്ദീപ് വാര്യർ ഫെയ്സ്ബുക്കിലെടെ അറിയിച്ചു. അങ്ങനെ ചെയ്യാൻ മാത്രം വിവേകശൂന്യനല്ല, താനെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല വിവാഹ ചടങ്ങിൽ പങ്കെടുത്ത ഫോട്ടോ ഡിലീറ്റ് ചെയ്തതിനുശേഷമാണ് അത് സംബന്ധിച്ച് പോസ്റ്റ് ഇട്ടത് . അങ്ങനെ ചെയ്യാതിരിക്കാൻ മാത്രം ബുദ്ധിശൂന്യനുമല്ല ഞാൻ. അതിന്റെ ടൈമിംഗ് ഒക്കെ സാങ്കേതിക വിദഗ്ധർക്ക് പരിശോധിക്കാവുന്നതേയുള്ളൂ’ സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് ഡിവൈഎഫ്ഐ ആണെന്നും അദ്ദേഹം ആരോപിച്ചു. ‘ഇരയുടെ ഐഡന്റിറ്റി ആദ്യമായും അവസാനമായും വെളിപ്പെടുത്തിയ സംഘടനയുടെ പേരാണ് ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന രീതിയിൽ ഇരയെ വിവാഹം ചെയ്തു കൊണ്ടുവന്ന വീടിനു പരിസരത്ത് മൈക്ക് കെട്ടി പ്രസംഗിക്കുന്നതിന്റെ വീഡിയോ ഉണ്ട്. ഇതേ ബ്ലോക്ക് പ്രസിഡണ്ട് ഫെയ്‌സ്ബുക്കിൽ ഒക്ടോബർ മാസത്തിൽ തന്നെ ഇരയുടെ ഭർത്താവിന്റെ രാഷ്ട്രീയം അടക്കം ചൂണ്ടിക്കാണിച്ച് അപമാനിക്കുന്ന നിരവധി ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ ചെയ്തിട്ടുണ്ട്. ഡിവൈഎഫ്ഐ നേതാക്കൾക്ക് അയച്ചുതരാം. ഒരു പരാതി സ്വന്തം നേതാവിനെതിരെ കൊടുത്തേക്ക്.

