‘അപകടത്തിന് ശേഷം മണിയൻപിള്ള രാജു ഭാര്യയെയും മകനെയും വിളിച്ചു, പിന്നെ ഫോൺ ഓഫായി’

  • Home-FINAL
  • Kerala
  • ‘അപകടത്തിന് ശേഷം മണിയൻപിള്ള രാജു ഭാര്യയെയും മകനെയും വിളിച്ചു, പിന്നെ ഫോൺ ഓഫായി’

‘അപകടത്തിന് ശേഷം മണിയൻപിള്ള രാജു ഭാര്യയെയും മകനെയും വിളിച്ചു, പിന്നെ ഫോൺ ഓഫായി’


തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്‍റെ കാർ ഇടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിന് ശേഷം നടൻ ഭാര്യയെയും മകനെയും സുഹൃത്തുക്കളെയും വിളിച്ചതായി പോലീസ് കണ്ടെത്തി. നടന്‍റെ ഫോൺ രേഖകൾ പോലീസ് പരിശോധിച്ചിരുന്നു. ഇതിൽ, കോളുകൾക്കു ശേഷം രാത്രി 10.30ന് ഫോൺ സ്വിച്ച്ഓഫ് ചെയ്യുകയും രാവിലെ 5.30 ഓടെ ഓൺ ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. വഴുതക്കാട് വാഹനാപകടത്തിൽ നടൻ മണിയൻപിള്ള രാജുവിനെതിരെയും പൊലീസിനെ ന്യായീകരിച്ചും റിപ്പോർട്ട് സമർപ്പിച്ച് സ്പെഷ്യൽ ബ്രാഞ്ച്. മ്യൂസിയം പൊലീസ് ഉദ്യോഗസ്ഥർ ബോധപൂർവമായ വീഴ്ച വരുത്തിയിട്ടില്ലെന്നും അപകടവിവരം അറിഞ്ഞയുടൻ തന്നെ പൊലീസ് സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അപകടം നടന്നയുടൻ താൻ പൊലീസിനെ വിളിച്ചിരുന്നുവെന്ന നടന്റെ വാദം വിശ്വസനീയമല്ലെന്നും പൊലീസ്‌ പറഞ്ഞു. അപകടമുണ്ടാക്കിയ വണ്ടിയെയും ആളെയും രാത്രി തന്നെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിനും അവരുടെ മൊഴി ശേഖരിക്കുന്നതിനുമാണ് പൊലീസ് മുൻഗണന നൽകിയത്. മണിയൻപിള്ള രാജുവിന്റെ വീട്ടിൽ രാത്രി രണ്ടു വട്ടം പൊലീസ് എത്തിയതിന് സിസിടിവി ദൃശ്യങ്ങൾ തെളിവാണെന്നും റിപ്പോർട്ടിലുണ്ട്.

Leave A Comment