മുഖ്യമന്ത്രിയുടെ ‘രണ്ടാം വിവാഹം’: ആൻ്റോയുടെ വ്യാജ ആരോപണത്തില്‍ രാജു നായരുടെ മൊഴിയെടുത്തു

  • Home page
  • crime
  • മുഖ്യമന്ത്രിയുടെ ‘രണ്ടാം വിവാഹം’: ആൻ്റോയുടെ വ്യാജ ആരോപണത്തില്‍ രാജു നായരുടെ മൊഴിയെടുത്തു

മുഖ്യമന്ത്രിയുടെ ‘രണ്ടാം വിവാഹം’: ആൻ്റോയുടെ വ്യാജ ആരോപണത്തില്‍ രാജു നായരുടെ മൊഴിയെടുത്തു


കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ പരാതിക്കാരനായ കോണ്‍ഗ്രസ് നേതാവ് രാജു പി. നായരുടെ മൊഴി പൊലിസ് രേഖപ്പെടുത്തി. ആന്‍റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് കളമശേരി പൊലിസ് കേസ് എടുത്തത്.
റിപ്പോര്‍ട്ടര്‍ ചാനലില്‍ എസ്‌ഐടി നടത്തിയ റെയ്ഡിന് പിന്നാലെ ആയിരുന്നു മുഖ്യമന്ത്രിയുടെ രണ്ടാം കല്യാണത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ല എന്ന് ആന്‍റോ അഗസ്റ്റിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ പൊതുമധ്യത്തില്‍ അവഹേളിക്കുന്ന വ്യാജ ആരോപണമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി രാജു പി. നായര്‍ കളമശേരി പൊലിസില്‍ പരാതി നല്‍കിയത്.
രാജു പി. നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലിസ് കേസ് എടുത്തിട്ടുണ്ട്.

Leave A Comment