കൊച്ചി: ആലുവയിൽ അമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ മകൻ അറസ്റ്റിൽ. ലഹരിക്ക് അടിമയായ മകൻ നിരന്തരം പീഡിപ്പിക്കുന്നെന്ന പരാതിയുമായി അമ്മ പൊലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരുന്നു പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാൾ ഏറെക്കാലമായി ലഹരിമരുന്ന് ഉപയോഗിക്കുകയായിരുന്നെന്നും അമ്മയെ പതിവായി ഉപദ്രവിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. യുവാവിനെ റിമാൻഡ് ചെയ്തു.
- August 7, 2025
- Imac Kochi

