ലൈംഗികാതിക്രമ കേസ് മുൻ ആർ. എം. ഒ അറസ്റ്റിൽ, രോഗിയുടെ വസ്ത്രമഴിച്ചു പരിശോധിച്ചെന്ന് പരാതി

  • Home-FINAL
  • Kerala
  • ലൈംഗികാതിക്രമ കേസ് മുൻ ആർ. എം. ഒ അറസ്റ്റിൽ, രോഗിയുടെ വസ്ത്രമഴിച്ചു പരിശോധിച്ചെന്ന് പരാതി

ലൈംഗികാതിക്രമ കേസ് മുൻ ആർ. എം. ഒ അറസ്റ്റിൽ, രോഗിയുടെ വസ്ത്രമഴിച്ചു പരിശോധിച്ചെന്ന് പരാതി


കോട്ടയം: ലൈംഗികാതിക്രമ കേസിൽ മുൻ ആർ. എം. ഒ അറസ്റ്റിൽ. ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിക്ക് നേരെ മോശമായി പെരുമാറിയ ഡോ. രാഘവൻ അറസ്റ്റിലായി. ചികിത്സയ്ക്കായി ഡോക്ടറുടെ ക്ലിനിക്കിൽ എത്തിയ ഇരുപത്തിമൂന്നുകാരിയായ പെൺകുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. പെൺകുട്ടിയുടെ വസ്ത്രം അഴിച്ചു പരിശോധിക്കുകയും ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തു എന്നായിരുന്നു പരാതി. തുടർന്ന് കുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. മുമ്പ് ജനറൽ ആശുപത്രിയിലെ ആർ. എം. ഒ ആയിരുന്നു.

Leave A Comment