രമേശ്‌ ചെന്നിത്തല ഗ്രാന്റ് മോസ്ക് സന്ദർശിച്ചു.

  • Home-FINAL
  • Business & Strategy
  • രമേശ്‌ ചെന്നിത്തല ഗ്രാന്റ് മോസ്ക് സന്ദർശിച്ചു.

രമേശ്‌ ചെന്നിത്തല ഗ്രാന്റ് മോസ്ക് സന്ദർശിച്ചു.


ബഹ്‌റൈന്റെ അഭിമാനസ്തംഭമായി നിലനിൽക്കുന്ന ബഹ്‌റൈൻ ഗ്രാന്റ് മോസ്ക് കോൺഗ്രസ്‌ വർക്കിംഗ്‌ കമ്മറ്റി അംഗവും, മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ രമേശ്‌ ചെന്നിത്തല സന്ദർശിച്ചു. ഗ്രാന്റ് മോസ്ക് ന്റെ പ്രത്യേകതകളും, പണികളിൽ ഉൾപെടുത്തിയിട്ടുള്ള വസ്തുക്കളും, മോസ്‌കിനുള്ളിലെ ശബ്ദക്രമീക്രണം, വിശുദ്ധ ഖുറാനുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടക്കം ഗ്രാന്റ് മോസ്‌കിലെ ഉദ്യോഗസ്ഥർ രമേശ്‌ ചെന്നിത്തലക്ക് വിശദീകരിച്ചു കൊടുത്തു.ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണപിള്ള, ഒഐസിസി മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലുംപുറം, ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ആക്ടിങ് പ്രസിഡന്റ്‌ ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഇബ്രാഹിം അദ്ഹം, ഒഐസിസി നേതാക്കളായ മോഹൻ കുമാർ നൂറനാട്, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, ബൈജു ചെന്നിത്തല, പ്രദീപ്‌ മൂടാടി, ബിപിൻ മാടത്തേത്ത് എന്നിവർ രമേശ്‌ ചെന്നിത്തലയോടൊപ്പം ഉണ്ടായിരുന്നു.

Leave A Comment