വേട്ടയാൻ സിനിമയുടെ ഫാൻ ഷോയുമായി ബഹ്റൈൻ രജനി ഫാൻസ് അസോസിയേഷൻ.

  • Home-FINAL
  • Business & Strategy
  • വേട്ടയാൻ സിനിമയുടെ ഫാൻ ഷോയുമായി ബഹ്റൈൻ രജനി ഫാൻസ് അസോസിയേഷൻ.

വേട്ടയാൻ സിനിമയുടെ ഫാൻ ഷോയുമായി ബഹ്റൈൻ രജനി ഫാൻസ് അസോസിയേഷൻ.


സൂപ്പർസ്റ്റാർ രജനികാന്തിൻ്റെ ഏറ്റവും പുതിയ സിനിമയായ വേട്ടയാൻ്റെ പ്രത്യേക ഫാൻസ് ഷോ ഒക്‌ടോബർ 11 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ജുഫൈറിലെ മുക്ത എ2 സിനിമാസിൽ നടക്കും.ഉത്സവത്തിന് സമാനമായ ഒരുക്കങ്ങളാണ് രജനീ ഫാൻസ് അസോസിയേഷൻ ഇതിൻ്റെ ഭാഗമായി നടത്തിയിരിക്കുന്നത്. ഫാൻസ് ഷോയിൽ പങ്കെടുക്കാൻ എത്തുന്നവർ കഴിയുമെങ്കിൽ രജനീകാന്തിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും സംഘാടകർ അറിയിച്ചു. ഫാൻസ് ഷോയുടെ ഭാഗമായി രജനീകാന്തിന്റെ എവർ ഗ്രീൻ ഗാനങ്ങൾ കോർത്തിണക്കിയ ഡാൻസ് പെർഫോമൻസ്, രജനികാന്ത് ഹിറ്റ്സ് ഉൾപ്പെടുത്തിയിട്ടുള്ള ഡിജെ ,റൂബിക് ക്യൂബ് ആർട്ട്, ആകർഷകമായ സമ്മാനങ്ങളോടുകൂടിയ നിരവധി മത്സരങ്ങൾ എന്നിവയും ഉണ്ടാകുന്നതായിരിക്കും.പരിപാടിയിൽ രജനീകാന്തിന്റെ ആരാധകൻ തയ്യാറാക്കിയ പ്രത്യേക വീഡിയോയും പ്രദർശിപ്പിക്കും എന്നും രജനികാന്തിന്റെ എല്ലാ ആരാധകരും പരിപാടിയിൽ പങ്കെടുക്കണമെന്നും ബഹ്റൈൻ രജനി ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ സെന്തിൽ കുമാർ ,മുത്തുവേൽ മുരുകൻ ,സുധീർ കാലടി,പ്രസാദ് പ്രഭാകരൻ എന്നിവർ അറിയിച്ചു.

Leave A Comment