പരാതി പറയാനെത്തി മുഖ്യമന്ത്രിയുടെ കരണത്തടിച്ചു, ന്യൂഡൽഹിയിൽ രേഖാശർമ്മയ്ക്ക് നേരെ ആക്രമണം

  • Home-FINAL
  • Business & Strategy
  • പരാതി പറയാനെത്തി മുഖ്യമന്ത്രിയുടെ കരണത്തടിച്ചു, ന്യൂഡൽഹിയിൽ രേഖാശർമ്മയ്ക്ക് നേരെ ആക്രമണം

പരാതി പറയാനെത്തി മുഖ്യമന്ത്രിയുടെ കരണത്തടിച്ചു, ന്യൂഡൽഹിയിൽ രേഖാശർമ്മയ്ക്ക് നേരെ ആക്രമണം


ന്യൂഡൽഹി: മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കു നേരെ യുവാവിന്റെ ആക്രമണം. ഔദ്യോഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ വച്ചാണ് ആക്രമണം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരാതി നൽകാനെന്ന വ്യാജേന അടുത്തെത്തിയ ആൾ മുഖ്യമന്ത്രിയുടെ കരണത്ത് അടിച്ചശേഷം മുടിപിടിച്ചു വലിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. 35 വയസ്സുകാരനാണ് ആക്രമിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. രേഖ ഗുപ്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി ഡൽഹി ഘടകമാണ് ഈ സംഭവത്തെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

കസ്റ്റഡിയിലുള്ള ആളെ ചോദ്യം ചെയ്യുകയാണ്. എന്തിനാണ് ആക്രമണം നടത്തിയതെന്നതിൽ വ്യക്തതയില്ല. രേഖ ഗുപ്ത സ്വന്തം വസതിയിൽ എല്ലാ ബുധനാഴ്ചകളിലും രാവിലെ ജനങ്ങളെ കാണുകയും പരാതികൾ സ്വീകരിക്കുകയും ചെയ്യാറുണ്ട്. യോഗത്തിൽ പങ്കെടുത്ത ഒരാൾ മുഖ്യമന്ത്രിയെ ആക്രമിച്ചു. ഡോക്ടർമാർ മുഖ്യമന്ത്രിയെ പരിശോധിക്കുകയാണ്. ഈ ആക്രമണത്തെ പാർട്ടി അപലപിക്കുന്നു. അക്രമം രാഷ്ട്രീയ പ്രേരിതമായിരുന്നോ എന്ന് അന്വേഷിക്കണമെന്ന് മുതിർന്ന ബിജെപി നേതാവ് ഹരീഷ് ഖുറാന പറഞ്ഞു.

സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായതായി ആരോപണം ഉയർന്നിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പ്രകോപനമില്ലാതെ മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

Leave A Comment