‘ബഹുമാന’ത്തിന് ഇനി ഒട്ടും കുറവ് വേണ്ട, ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു സംബോധന ചെയ്യണം, സർക്കുലർ പുറത്തിറക്കി

  • Home-FINAL
  • Kerala
  • ‘ബഹുമാന’ത്തിന് ഇനി ഒട്ടും കുറവ് വേണ്ട, ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു സംബോധന ചെയ്യണം, സർക്കുലർ പുറത്തിറക്കി

‘ബഹുമാന’ത്തിന് ഇനി ഒട്ടും കുറവ് വേണ്ട, ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു സംബോധന ചെയ്യണം, സർക്കുലർ പുറത്തിറക്കി


ഇനി മുതൽ സർക്കാർ ഓഫിസുകളിലെ കത്തിടപാടുകളിൽ ബഹുമാന സൂചകമായി ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നിങ്ങനെ രേഖപ്പെടുത്തണം. പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങളിലും പരാതികളിലും മറുപടി നൽകുന്നത് സംബന്ധിച്ചാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് മാർഗനിർദേശം പുറത്തിറക്കിയത്.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങളും പരാതികളും അതാത് ഓഫിസുകളിൽ പരിശോധിച്ചശേഷം തുടർ നടപടി സ്വീകരിക്കാറുണ്ട്. അതിനുശേഷം നിവേദകർക്കു നൽകുന്ന മറുപടി കത്തിൽ ബഹുമാന സൂചകമായി ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു രേഖപ്പെടുത്തണമെന്നാണ് നിർദേശം. ഔദ്യോഗിക യോഗങ്ങളിൽ ഇത്തരം വിശേഷണങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ചിലയടങ്ങളിൽ അങ്ങനെ ഉപയോഗിക്കാറില്ല. അതുകൊണ്ടാണ് പുതിയ സർക്കുലർ.

Leave A Comment