കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടെന്ന് നിയമോപദേശം. പരാതിയോ കേസോ ഇല്ലാത്ത സാഹചര്യത്തിലാണ് രാജി വേണ്ടന്ന നിയമോപദേശം. മൂന്ന് നിയമവിദഗ്ധരിൽ നിന്നാണ് കെപിസിസി കോൺഗ്രസ് നേത്യത്വം രാഹുലിന്റെ രാജികാര്യത്തിൽ നിയമോപദേശം തേടിയത്. ഇതിൽ ഒരാളുടെ ഉപദേശമാണ് നിലവിൽ ലഭിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അവർ വ്യ
രാഹുലിനെതിരെ ലൈംഗികാരോപണ പരാതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ നൽകിയ ഫോൺ സംഭാഷണങ്ങളാണ് മാത്രമാണ് ഉള്ളത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട പരാതി ഇതുവരെ പൊലീസിന് മുന്നിൽ എത്തിയിട്ടില്ല. ഒരു എഫ്ഐആർ പോലും ഇല്ലാത്ത സാഹചര്യത്തിൽ രാഹുൽമാങ്കൂട്ടത്തിൽ രാജിവെക്കുന്നത് എന്തിനെന്ന ചോദ്യമാണ് നിയമോപദേശകർ ഉന്നയിക്കുന്നത്.
എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നില്ലെങ്കിൽ രാഹുലിനെതിരെ കടുത്ത പാർട്ടി നടപടി വന്നേക്കും.രാഹുലിനെ കോണ്‍ഗ്രസില്‍നിന്നു സസ്പെന്‍ഡ് ചെയ്യാനും പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് മാറ്റിനിര്‍ത്താനുമാണ് സാധ്യത. നിയമസഭ നടപടികളില്‍ അവസരം നല്‍കാതെ മാറ്റിനിര്‍ത്താനാണ് തീരുമാനമെങ്കില്‍ 15ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ രാഹുല്‍ അവധിയില്‍ പോയേക്കും.
ഞായറാഴ്ച ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്ന് പ്രതികരിച്ചിരുന്നു. താൻ കാരണം പാര്‍ട്ടിക്ക് തലകുനിക്കേണ്ടി വരരുതെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നുവെന്നും പാര്‍ട്ടിക്കായി പ്രതിരോധിച്ചിട്ടുള്ള ആളാണ് താനെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്.
ഇതേ അഭിപ്രായം തന്നെ കോൺഗ്രസ് നേത്യത്വത്തിലെ ചില നേതാക്കൾക്കും ഉണ്ട്. കെ പി സി സി അധ്യക്ഷൻ അടക്കമുള്ളവർ സമാനമായ അഭിപ്രായത്തിലേക്ക് തന്നെയാണ് എത്തിനിൽക്കുന്നതും. എന്നാൽ രാജിവേണ്ടെന്നുള്ള പൂർണതീരുമാനത്തിലേക്ക് കെപിസിസി നേത്യത്വം ഇതുവരെ എത്തിയിട്ടില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ചർച്ചകളും കൂടിയാലോചനകളും വീണ്ടും നടക്കും. നിയമോപദേശം പൂർണമാകാതെ രാജികാര്യത്തിൽ ഒരു അന്തിമതീരുമാനം എടുക്കാൻ സാധിക്കില്ല. രാഷ്ട്രീയകാര്യ സമിതി ഓൺലൈനായി ചേരാനുള്ള തീരുമാനം നിലവിൽ ഉപേക്ഷിച്ചിരിക്കുകയാണ് നേത്യത്വം. സുരക്ഷിതമല്ലെന്നുള്ള നിഗമനത്തിലാണ് തീരുമാനം.

