തൃശൂർ എടുത്ത് യുഡിഎഫ്; തിരുവനന്തപുരത്ത് കുതിച്ച് എൻഡിഎ; കൊച്ചിയിൽ യുഡിഎഫ് തരംഗം

  • Home-FINAL
  • Business & Strategy
  • തൃശൂർ എടുത്ത് യുഡിഎഫ്; തിരുവനന്തപുരത്ത് കുതിച്ച് എൻഡിഎ; കൊച്ചിയിൽ യുഡിഎഫ് തരംഗം

തൃശൂർ എടുത്ത് യുഡിഎഫ്; തിരുവനന്തപുരത്ത് കുതിച്ച് എൻഡിഎ; കൊച്ചിയിൽ യുഡിഎഫ് തരംഗം


തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പുറത്തുവരുമ്പോൾ കോർപ്പറേഷനുകളിൽ യുഡിഎഫിനും പഞ്ചായത്തുകളിൽ എൽഡിഎഫിനും മുന്നേറ്റം. നാല് കോർപറേഷനുകളിൽ യുഡിഎഫും രണ്ടു കോർപറേഷനിൽ എൽഡിഎഫും ലീഡ് ചെയ്യുന്നു. തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ചാണ് പോരാട്ടം.
തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് വിജയം. എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ മുട്ടടയിൽ അഡ്വ. അംശു വാമദേവനെ പരാജയപ്പെടുത്തിയാണ് വൈഷ്ണ വിജയിച്ചത്. വോട്ടർ പട്ടികയിൽനിന്ന് പേര് വെട്ടിയതിനെത്തുടർന്ന് വൈഷ്ണയുടെ സ്ഥാനാർഥിത്വം വിവാദത്തിലായിരുന്നു. ഹൈക്കോടതി വരെ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് വൈഷ്ണയ്ക്ക് മത്സരിക്കാനായത്.തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ കോർപറേഷനുകളിൽ യുഡിഎഫിനും പഞ്ചായത്തുകളിൽ എൽഡിഎഫിനും മുന്നേറ്റം. 3 കോർപറേഷനുകളിൽ യുഡിഎഫും ഒരു കോർപറേഷനിൽ എൽഡിഎഫും ലീഡ് ചെയ്യുന്നു. തിരുവനന്തപുരം കോർപറേഷനിൽ 15 സീറ്റുകളിൽ എൽഡിഎഫ്, യുഡിഎഫ് 12. എൻഡിഎ 28.

കൊല്ലം കോർപറേഷനിൽ 13 സീറ്റുകളിൽ എൽഡിഎഫ്, യുഡിഎഫ് 12, . എറണാകുളം കോർപറേഷനിൽ എൽഡിഎഫ് 21, യുഡിഎഫ് 47, എൻഡിഎ 2. തൃശൂർ കോർപറേഷനിൽ യുഡിഎഫ് 33, എൽഡിഎഫ് 14, എൻഡിഎ 8. കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫ് 22, യുഡിഎഫ് 18, എൻഡിഎ 10. കണ്ണൂർ‌ കോർപറേഷനിൽ എൽഡിഎഫ് 12, യുഡിഎഫ് 22, എൻഡിഎ 3. കൊടുവള്ളി നഗരസഭയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഇത്തവണ മത്സരിച്ച വിവാദ വ്യവസായി കാരാട്ട് ഫൈസൽ തോറ്റു.

Leave A Comment