സ്നേഹ സമ്മാനം – റമദാൻ കിറ്റ് വിതരണം ചെയ്തു അനന്തപുരി അസോസിയേഷൻ

  • Home-FINAL
  • Business & Strategy
  • സ്നേഹ സമ്മാനം – റമദാൻ കിറ്റ് വിതരണം ചെയ്തു അനന്തപുരി അസോസിയേഷൻ

സ്നേഹ സമ്മാനം – റമദാൻ കിറ്റ് വിതരണം ചെയ്തു അനന്തപുരി അസോസിയേഷൻ


പരിശുദ്ധ റമദാൻ മാസം ആചരിക്കുന്ന ഈ അവസരത്തിൽ അനന്തപുരി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 10/ 03/ 2025 തിങ്കളാഴ്ച്ച ലേബർ ക്യാമ്പ് കളിലേക്കും അതോടൊപ്പം ബുദ്ധിമുട്ടു അനുഭവിക്കുന്നവർക്കുമായി അരിയും മറ്റു ഭക്ഷണ സാധനങ്ങളും അടങ്ങിയ ഫുഡ് കിറ്റ് വിതരണം ചെയ്തു. സ്നേഹസമ്മാനം എന്ന നാമകരണം ചെയ്ത പരിപാടി മാമീർ ലേബർ ക്യാമ്പിലും സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്ന കുടുംബങ്ങൾക്കും നൽകി.

അനന്തപുരി അസോസിയേഷൻ പ്രസിഡന്റ് ദിലീപ് കുമാർ, ജനറൽ സെക്രട്ടറി സന്തോഷ് ബാബു , വൈസ് പ്രസിഡന്റ് മഹേഷ് വിശ്വനാഥൻ , അസിസ്റ്റന്റ് സെക്രട്ടറി മിൽട്ടൺ റോയ്, ട്രെഷറർ സനീഷ് കുമാർ , അസിസ്റ്റന്റ് ട്രെഷറർ സുരേഷ് കുമാർ , മെമ്പർഷിപ് സെക്രട്ടറി ബെൻസി ഗനിയുഡ്,എന്റർടൈറ്റ്മെന്റ് സെക്രട്ടറി വിനോദ് ആറ്റിങ്ങൽ , എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ മുഹമ്മദ് ആഷിഖ് ,ഹർഷൻ , ഷൈൻ നായർ , അൻവർ കാസ്സിം , പേട്രൺ കമ്മറ്റി മെമ്പർ മഹേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.ഈ ഉദ്യമവുമായി സഹകരിച്ച ശിവാനി ശിവത്തിനു എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രത്യേക നന്ദി ജനറൽ സെക്രട്ടറി സന്തോഷ് ബാബു അറിയിച്ചു.തുടർന്നുള്ള ആഴ്ചകളിലും ഇത്തരത്തിൽ കിറ്റ് വിതരണം ഉണ്ടാകുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി സന്തോഷ് ബാബുവുമായി ബന്ധപ്പെടാവുന്നതാണ്.മൊബൈൽ -33308426

Leave A Comment