2026 ഓടെ നൂറിടത്തേക്കായി സര്‍വിസ് ഉയര്‍ത്താൻ ബഹ്‌റൈൻ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്

  • Home-FINAL
  • Business & Strategy
  • 2026 ഓടെ നൂറിടത്തേക്കായി സര്‍വിസ് ഉയര്‍ത്താൻ ബഹ്‌റൈൻ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്

2026 ഓടെ നൂറിടത്തേക്കായി സര്‍വിസ് ഉയര്‍ത്താൻ ബഹ്‌റൈൻ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്


എക്‌സിബിഷൻ വേള്‍ഡ് ബഹ്‌റൈനില്‍ നടന്ന മൂന്ന് ദിവസത്തെ റൂട്ട്‌സ് വേള്‍ഡ് സമ്മേളനം വിജയകരമായി സമാപിച്ചു. പരിപാടിയില്‍ ലോകമെമ്ബാടുമുള്ള 230 എയർലൈനുകളില്‍നിന്നും 530 വിമാനത്താവളങ്ങളില്‍നിന്നുമായി 2,400 പ്രതിനിധികളാണ് പങ്കെടുത്തത്.ഇവന്റിന്റെ 29ാം പതിപ്പില്‍ പങ്കെടുത്തവർ വ്യോമയാനരംഗത്തെ ആധുനിക പ്രവണതകള്‍ ചർച്ച ചെയ്തു. 2026 ഓടെ ലക്ഷ്യസ്ഥാനങ്ങള്‍ നൂറായി ഉയർത്താൻ ലക്ഷ്യമിട്ട് ബഹ്‌റൈൻ ഇന്‍ററർനാഷനല്‍ എയർപോർട്ട്. ആഗോള സർവിസ് ശൃംഖല വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.ഗള്‍ഫ് മേഖലയിലെ പ്രധാന വ്യോമയാനകേന്ദ്രമായി മാറാനുള്ള ബഹ്‌റൈന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഗതാഗത, ടെലികമ‍്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് അല്‍ കാബി പറഞ്ഞു. റൂട്ട്‌സ് വേള്‍ഡ് 2024 സമ്മേളനവേദിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Leave A Comment