സി.ജെ റോയ് നേരത്തെ തന്നെ ആത്മഹത്യക്കൊരുങ്ങിയോ?;കുറിപ്പ് ലഭിച്ചതായി വിവരം

  • Home-FINAL
  • Business
  • സി.ജെ റോയ് നേരത്തെ തന്നെ ആത്മഹത്യക്കൊരുങ്ങിയോ?;കുറിപ്പ് ലഭിച്ചതായി വിവരം

സി.ജെ റോയ് നേരത്തെ തന്നെ ആത്മഹത്യക്കൊരുങ്ങിയോ?;കുറിപ്പ് ലഭിച്ചതായി വിവരം


ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് മേധാവി സി ജെ റോയ്‌ സ്വയം ജീവനൊടുക്കിയ സംഭവത്തിൽ വഴിത്തിരിവ്. റോയിയുടെ ആത്മഹത്യക്കുറിപ്പ് എന്ന നിലയിലുള്ള വിവരങ്ങൾ ഡയറിയിലുണ്ടെന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ.കേന്ദ്ര ഏജൻസികളുടെ റെയ്‌‌ഡ് ബംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പ് കോർപറേറ്റ് ഓഫീസിൽ നടക്കവെയായിരുന്നു അദ്ദേഹത്തിന്റെ മരണം. തോക്കുപയോഗിച്ച് സ്വയം നെഞ്ചിലേക്ക് നിറയൊഴിച്ചാണ് അദ്ദേഹം ജീവനൊടുക്കിയത്. സംഭവത്തിലെ അന്വേഷണം നടക്കുന്നതിനിടെ റോയ് ആത്മഹത്യ ചെയ്യുന്നതിന് മുൻപുതന്നെ തീരുമാനിച്ചിരുന്നതായി സംശയം ഉയർന്നിരിക്കുകയാണ്.
റോയ് എഴുതിയ ഒൻപത് പേജുള്ള ആത്മഹത്യാ കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചെന്നാണ് സൂചന. ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ് അദ്ദേഹത്തെ ഏറെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഇതിന് ശേഷമാണ് ജനുവരി 31ന് സഹോദരനെ ഫോണിൽ വിളിച്ചത് എന്ന് കർണാടകയിലെ ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അദ്ദേഹം എഴുതിയതെന്ന് ‌കരുതുന്ന കുറിപ്പ് പൊലീസിന് ലഭിച്ചതായും റിപ്പോർട്ടുണ്ട്. ഇത് എസ്.ഐ.ടി സൂക്ഷ്മമായി പരിശോധിക്കുകയാണ്. വൈകാരികമായ ചില കാര്യങ്ങൾ കുറിപ്പിലുണ്ടെന്നാണ് സൂചന. കുടുംബാംഗങ്ങളുടെയും സ്ഥാപനത്തിലുള്ളവരുടെയും അടക്കം വിശദമായ മൊഴിയെടുക്കുതോടെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം.

Leave A Comment